Webdunia - Bharat's app for daily news and videos

Install App

സിബിഐ ഇനി സംഭവിക്കില്ല, മമ്മൂട്ടിക്ക് താല്‍പ്പര്യമില്ല? !

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (20:23 IST)
മമ്മൂട്ടി നായകനായി സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രം ഇനി സംഭവിക്കില്ലേ? ഇല്ല എന്നാണ് സൂചനകള്‍. പ്രൊജക്ടിനോട് മമ്മൂട്ടിക്ക് താല്‍പ്പര്യമില്ലാത്തതിനാല്‍ സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വമിയും അത് ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. പരമ്പരയിലെ അഞ്ചാം ചിത്രത്തിനായി എസ് എന്‍ സ്വാമി തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു.
 
എന്നാല്‍ ആ തിരക്കഥ ഇനി അതേപടി എടുക്കാന്‍ സാധിക്കില്ല. മമ്മൂട്ടി ഇല്ലാത്തതിനാല്‍ ആ തിരക്കഥ പൂര്‍ണമായും ഉപേക്ഷിക്കാനാണ് സാധ്യത. അത്രേ ത്രെഡില്‍ മറ്റ് താരങ്ങളെ വച്ച് ഒരു സിനിമയ്ക്ക് സാധ്യതയുണ്ടോ എന്ന് ചിലപ്പോള്‍ ശ്രമിച്ചേക്കാം. എന്നാല്‍ തിരക്കഥ പൂര്‍ണമായും മാറ്റിയെഴുതേണ്ടിവരും.
 
വീണ്ടും ഒരു സി ബി ഐ സ്റ്റോറി പറയാം എന്നല്ലാതെ മറ്റ് നാല് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്യാനില്ലാത്തതാണ് മമ്മൂട്ടിയുടെ ത്രില്ല് നഷ്ടപ്പെടുത്തിയതെന്നറിയുന്നു. ആ സമയത്ത് കൂടുതല്‍ പുതുമയേറിയ ഒരു സിനിമയ്ക്ക് ശ്രമിക്കാം എന്നതാണ് മമ്മൂട്ടിയുടെ നിര്‍ദ്ദേശം എന്നാണ് സൂചന.
 
കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ സിനിമയില്‍ മമ്മൂട്ടി തുടര്‍ന്നും അഭിനയിച്ചേക്കും. എന്നാല്‍ അത് സി ബി ഐ ചിത്രം ആയിരിക്കില്ല എന്നാണ് അറിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments