Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി കന്നഡ സീരിയലുകള്‍ കണ്ടു, അതില്‍ നിന്ന് ചിലതൊക്കെ കിട്ടി !

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (16:57 IST)
മമ്മൂട്ടി വെള്ളം പോലെയാണ്. ഏത് സംവിധായകന്‍ ഏത് പാത്രത്തില്‍ ഒഴിക്കുന്നുവോ ആ പാത്രത്തിന്‍റെ രൂപത്തിലേക്ക് മാറാനുള്ള സിദ്ധി. അത് അസാധാരണമായ ഒരു കഴിവാണ്. ഒരേ സവിശേഷതകളുള്ള കഥാപാത്രങ്ങളെ വ്യത്യസ്ത സംവിധായകര്‍ നല്‍കിയാല്‍ മമ്മൂട്ടി അവ അവതരിപ്പിക്കുക വ്യത്യസ്തമായ രീതികളിലായിരിക്കും. 
 
ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് എന്ന സിനിമയില്‍ കന്നഡ അതിര്‍ത്തിയായുള്ള നാട്ടിലെ മലയാളം സംസാരിക്കുന്ന വീരേന്ദ്ര മല്ലയ്യ എന്ന നായകനാണ് മമ്മൂട്ടി. ആ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കവേ കഥാപാത്രത്തിനായി മമ്മൂട്ടി ഏറെ ഗൃഹപാഠം ചെയ്തിരുന്നു. താമസിക്കുന്ന ഹോട്ടലില്‍ കന്നഡ സീരിയലുകള്‍ പതിവായി കാണും. ഇതേപ്പറ്റി ചോദിച്ചാല്‍ ‘ഇതില്‍ നിന്നൊക്കെ വല്ലതും കിട്ടുമെടോ’ എന്നായിരിക്കും മറുപടി. മമ്മൂട്ടി ആ സിനിമയില്‍ രസകരമായി കന്നഡ ഉപയോഗിച്ചിട്ടുണ്ട്.
 
യഥാര്‍ത്ഥത്തില്‍ വിധേയനിലെ ഭാസ്കര പട്ടേലരെ ഒരു കോമഡി ലൈനില്‍ പിടിക്കുകയാണ് ചട്ടമ്പിനാട്ടില്‍ മമ്മൂട്ടി ചെയ്തത്. രണ്ടും ഒരേ ഭാഷാരീതികളും സ്വഭാവ രീതികളുമുള്ള കഥാപാത്രങ്ങള്‍. എന്നാല്‍ രണ്ടും തമ്മില്‍ ഒരു സാമ്യവുമില്ല! അവിടെയാണ് മമ്മൂട്ടി എന്ന മഹാനടന്‍റെ ബ്രില്യന്‍സ്.
 
കുറേക്കാലത്തിന് ശേഷം, രഞ്ജിത് സംവിധാനം ചെയ്ത പുത്തന്‍‌പണം എന്ന ചിത്രത്തില്‍ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ വിധേയനും ചട്ടമ്പിനാടും മമ്മൂട്ടി മിക്സ് ചെയ്തു. അത് വേറൊരു രീതിയിലുള്ള അനുഭവമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments