Webdunia - Bharat's app for daily news and videos

Install App

21 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടുമൊന്നിക്കുന്നു, ഒരു മെഗാഹിറ്റിനുള്ള കഥയുമായി മമ്മൂട്ടി?!

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (08:57 IST)
ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ തിയേറ്ററുകളില്‍ വമ്പന്‍ വിജയമാണ് നേടിയത്. ഇപ്പോളിതാ ഈ വര്‍ഷം അത്തരത്തില്‍ മറ്റൊരു ഒത്തു കൂടല്‍ കൂടി ആരാധകര്‍ക്ക് പ്രതീക്ഷിക്കാമെന്ന സൂചന നല്‍കിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. 
 
തന്റെ അടുത്ത പടത്തിൽ മമ്മൂട്ടിയായിരിക്കും നായകനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട്. അങ്ങനെയാണെങ്കിൽ 21 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടാകും. 21 വര്‍ഷം മുമ്പ് ഒരാള്‍ മാത്രം എന്ന ചിത്രത്തിലാണ് സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒടുവില്‍ ഒന്നിച്ചത്. എസ് എന്‍ സ്വാമി തിരക്കഥയൊരുക്കിയ ചിത്രം 1997 നവംബറിലാണ് പുറത്തിറങ്ങിയത്. 
 
‘മമ്മൂട്ടി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ തമ്മിലുള്ള സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. പല കഥാപാത്രങ്ങളും മമ്മൂട്ടിക്ക് യോജിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. മമ്മൂട്ടിയെ വച്ച് ചെയ്യാന്‍ കഴിയുന്ന ഒരു സബ്ജക്ട് മനസിലുണ്ട്. ചിലപ്പോള്‍ അത് ഇക്കൊല്ലം രൂപപ്പെട്ട് വരാന്‍ സാദ്ധ്യതയുണ്ട്.’ ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

അടുത്ത ലേഖനം
Show comments