Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മമ്മൂട്ടി തന്നെ മുന്നിൽ, കടലിനക്കരെ ‘മമ്മൂട്ടി മാനിയ’!

മമ്മൂട്ടി തന്നെ മുന്നിൽ, കടലിനക്കരെ ‘മമ്മൂട്ടി മാനിയ’!
, വ്യാഴം, 16 ഓഗസ്റ്റ് 2018 (13:35 IST)
ബോക്സ്‌ഓഫീസിൽ ചലനം ഉണ്ടാക്കാൻ ഈ വർഷം ചുരുക്കം ചില സിനിമകൾക്കേ കഴിഞ്ഞുള്ളു. കളക്ഷനിൽ ഹൈപ്പ് ഉണ്ടാക്കാൻ കഴിഞ്ഞത് ആറ് സിനിമകൾക്കാണ്. വിദേശത്ത് നിന്നും കളക്ഷൻ വാരാൻ കഴിഞ്ഞത് കഴിഞ്ഞ വര്‍ഷം അവസാനത്തോടെയെത്തിയ മാസ്റ്റര്‍പീസ്, ആ്ട 2 മുതല്‍ അബ്രഹാമിന്റെ സന്തതികൾ വരെയുണ്ട്. 
 
വിദേശത്ത് നിന്നും നിലവില്‍ വലിയ കളക്ഷന്‍ നേടിയ പട്ടികയില്‍ ആറ് സിനിമകളാണുള്ളത്. അതിൽ രണ്ട് ചിത്രങ്ങൾ മമ്മൂട്ടിയുടെ ആണ്. ജൂണ്‍ പതിനാറിന് റിലീസ് ചെയ്ത ‘അബ്രഹാമിന്റെ സന്തതികൾ’ വിദേശത്ത് നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയായി മാറിയിരിക്കുകയാണ്. 11.7 കോടിയാണ് സിനിമയ്ക്ക് അവിടെ നിന്നും ലഭിച്ചിരിക്കുന്ന കളക്ഷന്‍.
 
നവാഗതനായ സക്കറി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ സുഡാനി ഫ്രം നൈജീരിയ ആണ് വിദേശത്ത് നിന്നും റെക്കോര്‍ഡ് തുക സ്വന്തമാക്കിയ രണ്ടാമത്തെ സിനിമ. 9.1 കോടിയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്ന കളക്ഷന്‍.
 
രാജാവിന്റെ മകനായി പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ആദ്യ സിനിമയായിരുന്നു ആദി. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയ്ക്ക് 6.9 കോടിയായിരുന്നു ലഭിച്ചത്. ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസറ്റർ ചിത്രമാണ് ആദി. ഇതിന് പിന്നാലെ ജയസൂര്യയുടെ ആട് 2, മമ്മൂട്ടിയുടെ മാസ്റ്റർപീസ് എന്നീ ചിത്രങ്ങളുമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലി എന്താ ഇങ്ങനെ ?; പരാതി പരസ്യമായി പറഞ്ഞ് അനുഷ്‌ക