Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മോഹൻലാലിനെ തളയ്ക്കാൻ പൃഥ്വി, കാക്കിയണിഞ്ഞാൽ ഇവൻ പുലിയാണ്! - ട്വിസ്റ്റുകൾ ഇനിയുമുണ്ട്...

മോഹൻലാലിനെ തളയ്ക്കാൻ പൃഥ്വി, കാക്കിയണിഞ്ഞാൽ ഇവൻ പുലിയാണ്! - ട്വിസ്റ്റുകൾ ഇനിയുമുണ്ട്...
, ബുധന്‍, 15 ഓഗസ്റ്റ് 2018 (13:26 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ആദ്യഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ. നേരത്തേ ഇത്തരം വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതു സംബന്ധിച്ച് വ്യക്തമായ ഒരു സൂചനയും പുറത്തുവിട്ടിരുന്നില്ല. 
 
ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി ബന്ധപ്പെട്ടവർ തന്നെ ഇക്കാര്യം സൂചിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ സാധൂകരിക്കുന്ന ചില ലൊക്കേഷൻ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് വേഷത്തിലാണ് പൃഥ്വി എത്തുന്നതെന്നാണ് സൂചന. കാക്കിയണിഞ്ഞാൽ ബന്ധങ്ങൾ നോക്കാത്താ, പണക്കൊഴുപ്പിന് മുന്നിൽ പതറാത്ത ഉശിരുന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു പൃഥ്വി വരികയെന്നും റിപ്പോർട്ടുണ്ട്. 
 
പൃഥ്വിയും മോഹന്‍ലാലും ആദ്യമായി ഓണ്‍സ്‌ക്രീനില്‍ ഒന്നിക്കുന്നുവെന്ന സൂചനകള്‍ ഇരുവരുടെയും ആരാധകരെ ഒന്നുകൂടി ആവേശത്തിലാക്കിയിട്ടുണ്ട്.
 
ചിത്രത്തില്‍ മോഹന്‍ലാലിന് നായികയായെത്തുന്നത് മഞ്ജുവാര്യരാണെന്നും മോഹൻലാലിന്റെ സഹോദരനായി ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും ചിത്രത്തിൽ ഉടനീളം കൈകാര്യം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
 
ചിത്രത്തില്‍ വില്ലനായെത്തുന്നത് വിവേക് ഒബ്റോയിയാണ്. ടിയാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചുനടന്ന ചര്‍ച്ചകള്‍ക്കിടെയാണ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ പൃഥ്വി തീരുമാനിച്ചത്. ലൂസിഫര്‍ എന്ന തിരക്കഥ മുരളി ഗോപി പൃഥ്വിക്ക് നല്‍കിയതും ഈ ലൊക്കേഷനില്‍ വച്ചാണ്.
 
മംമ്ത മോഹൻദാസ്, സാനിയ ഇയ്യപ്പൻ, സച്ചിൻ പടേക്കർ, സായ് കുമാർ, ജോൺ വിജയ്, കലാഭവൻ ഷാജോൻ, ബൈജു, ബാബുരാജ്, പൗളി വൽസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 
 
കാമ്പില്ലാത്ത സിനിമകള്‍ക്ക് ഇനി തലവച്ചുകൊടുക്കില്ല എന്ന തീരുമാനമെടുത്ത ശേഷം മോഹന്‍ലാല്‍ നല്ല തിരക്കഥകളുമായി വരുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ആവേശം കയറിയ മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് ഉടന്‍ തന്നെ സമ്മതം മൂളുകയായിരുന്നു. 
 
‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നിവ ബ്രില്യന്‍റ് തിരക്കഥകളായിരുന്നു. മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ ലൂസിഫറും വളരെ ത്രില്ലിംഗാണെന്ന അഭിപ്രായമാണുള്ളത്. സിനിമാലോകത്തെ പലരും ഈ ചിത്രത്തിന്‍റെ കഥ കേട്ട് വളരെ ഗംഭീരമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാലിന്‍റെ ഫസ്റ്റ് ലുക്ക് നേരത്തേ പുറത്തുവിട്ടിരുന്നു. അത് കണ്ട മലയാളികളൊക്കെ അന്തം‌വിട്ടിരിക്കുകയാണ്. 
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ഒരേസമയം മോഹന്‍ലാലിന്‍റെ താരപരിവേഷവും അഭിനയവും മുതലാക്കുന്ന ചിത്രമായിരിക്കും ഇത്. പൂര്‍ണമായും ഫെസ്റ്റിവല്‍ മൂഡ് ഉണ്ടാക്കുന്ന ചിത്രം. ലാല്‍ ഫാന്‍സുകാര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന ചിത്രം എന്നു പറയാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ ആ ഉപദേശത്തിന് ഇന്നും വിലയുണ്ട്; മനസ്സ് തുറന്ന് നിവിൻ പോളി