Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് ഫുട്ബോളിൽ മമ്മൂട്ടി ആർക്കൊപ്പം? അർജന്റീനയോ ബ്രസീലോ? - പോളണ്ടിനെ കുറിച്ച് മിണ്ടരുതെന്ന് മെഗാസ്റ്റാർ

ലോകകപ്പ് ഫുട്ബോളിനെ കുറിച്ച് മമ്മൂട്ടി

Webdunia
വെള്ളി, 15 ജൂണ്‍ 2018 (09:27 IST)
ലോകം മുഴുവൻ കാത്തിരുന്ന ലോകകപ്പ് ഫുട്ബോളിന് ഇന്നലെ തുടക്കമായി. കേരളത്തിലും ആവേശത്തിരയിളക്കമാണ്. തങ്ങളുടെ ഇഷ്ട ടീം ജയിക്കാനായി നേർച്ചകൾ നേരുന്ന ആരാധകരും കുറച്ചൊന്നുമല്ല. പ്രമുഖരിൽ പലരും തങ്ങളുടെ ടീം ഏതെന്ന് വ്യക്തമാക്കി കഴിഞ്ഞു. 
 
ആരാണ് ഇഷ്ട താരം? ഏത് ടീമിനൊപ്പമാണ്? - ഈ രണ്ടു ചോദ്യങ്ങൾ നേരിടേണ്ടി വന്നവരിൽ മെഗാസ്റ്റാർ മമ്മൂട്ടിയുമുണ്ട്. പുതിയ ചിത്രമായ അബ്രഹാമിന്റെ സന്തതികളുടെ പ്രൊമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർക്ക് മുന്നിൽ നിൽക്കുമ്പോഴാണ് മമ്മൂട്ടി ഈ ചോദ്യം നേരിട്ടത്. 
 
ലോകകപ്പ് ഫുട്ബോളിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് മെഗാസ്റ്റാറിന്റെ ഉത്തരം ഇങ്ങനെയായിരുന്നു: ‘ സിനിമയുടെ കാര്യം പറയുമ്പോൾ അത് കൊണ്ടുവരല്ലേ. ഫുട്ബോൾ റഷ്യയിലാണ്. എന്റെ ഇഷ്ട ടീം ഏതാണെന്ന് പറഞ്ഞാൽ അതിന്റെ എതിരാളികൾ എന്റെ സിനിമ കാണാൻ വരില്ല. പോളണ്ടിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയരുത്’ .
 
ഏതായാലും ആവേശക്കടലിലാണ് ഫുട്ബോൾ ആരാധകർ. ധനമന്ത്രി തോമസ് ഐസകും വൈദ്യുത മന്ത്രി എം എം മണിയും അർജന്റീനയുടെ ആരാധകരാണ്. അവരുടെ തന്നെ വാക്കുകൾ കടമെടുത്താൽ ചങ്കിടിപ്പാണ് അർജന്റീന. നടി അനന്യയ്ക്കും അർജന്റീന തന്നെ ഇഷ്ട ടീം. എന്നാൽ, മന്ത്രി കടകം‌പള്ളി ബ്രസീലിന്റെ ആളാണ്. 
(ചിത്രത്തിന് കടപ്പാട്: രാജീവൻ ഫ്രാൻസിസ്)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments