Webdunia - Bharat's app for daily news and videos

Install App

മാമാങ്കവും ഷൈലോക്കും തിയേറ്റർ ഭരിക്കും, മോഹൻലാൽ ചിത്രം മാറ്റിവെച്ചു?

ചിപ്പി പീലിപ്പോസ്
ഞായര്‍, 10 നവം‌ബര്‍ 2019 (10:09 IST)
മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ റിലീസ് നീട്ടിയതായി സൂചന. മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന രണ്ട് ചിത്രവുമായി ക്ലാഷ് ആകുമെന്നതിനാലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയതെന്നാണ് സൂചന.
 
ക്രിസതുമസിനു റിലീസ് ആകുമെന്ന് പറഞ്ഞിരുന്നത് ഷൈലോക്കും ബിഗ് ബ്രദറും ട്രാൻസുമാണ്. ഇതിനാൽ ഷൈലോക്കിനൊപ്പവും അതിനു മുന്നേ ഇറങ്ങുന്ന മാമാങ്കത്തിനൊപ്പവും മത്സരിക്കാനില്ല എന്ന തീരുമാനത്തിലേക്ക് മോഹൻലാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയതെന്നാണ് സൂചന.  
 
ഇട്ടിമാണിയുടെ വിജയത്തിന് ശേഷം മോഹൻലാൽ നായകനാകുന്ന ചിത്രം ക്രിസ്മസിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളിലും ഡിസംബർ റിലീസ് എന്നാണ് ഉണ്ടായിരുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ജനുവരിയിലാകും റിലീസ് ചെയ്യുക.  
 
നവംബർ 21നാണ് മാമാങ്കം റിലീസ് ചെയ്യുക. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ ട്രെയിലറിനു വൻ സ്വീകരണമാണ് ലഭിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ ഫറ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു. നവാഗതരായ തിരക്കഥാകൃത്തുക്കൾ എഴുതിയ ചിത്രത്തിന്റെ റിലീസും ക്രിസ്തുമസിനാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം; മുന്നില്‍ തിരുവനന്തപുരം

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

അടുത്ത ലേഖനം
Show comments