Webdunia - Bharat's app for daily news and videos

Install App

ഈയാഴ്ച തന്നെ ഒടിടിയില്‍ കാണാം,മലൈക്കോട്ടൈ വാലിബന്‍ വിജയമായോ?നേടിയ കളക്ഷന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഫെബ്രുവരി 2024 (09:10 IST)
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. എന്നാല്‍ ആദ്യദിനം മുതല്‍ സിനിമയ്ക്ക് ലഭിച്ച സമ്മിശ്ര പ്രതികരണങ്ങള്‍ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചു. ഇപ്പോഴിതാ തിയറ്ററുകളിലെ പ്രദര്‍ശനം അവസാനിപ്പിച്ച് വാലിബന്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
 
ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറാണ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 23ന് അതായത് വരാനിരിക്കുന്ന വെള്ളിയാഴ്ച സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം വെള്ളിയാഴ്ച സ്ട്രീമിംഗ് തുടങ്ങുമെന്ന പരസ്യം ടെലിവിഷനില്‍ വന്നു കഴിഞ്ഞു.വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ അവകാശം ഏഷ്യാനെറ്റ് ആണ് സ്വന്തമാക്കിയത്.ALSO READ: മോഹന്‍ലാലിനെ പോലെ മുട്ടിയിരുമ്മി അഭിനയിക്കില്ല,ഭ്രമയുഗത്തിലെ വടയക്ഷിയുമായുള്ള കാമകേളിയും ഒറ്റ മുണ്ടും,മമ്മൂട്ടിയെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്
 
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്തത്. ആഗോളതലത്തില്‍ പത്തു കോടി രൂപയാണ് സിനിമ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 30 കോടിയില്‍ കൂടുതല്‍ ചിത്രം നേടിയിട്ടുണ്ട്.ചിത്രത്തിന്റെ മുതല്‍ മുടക്ക് 65 കോടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments