Webdunia - Bharat's app for daily news and videos

Install App

Malaikottai Vaaliban First Day Collection: ആറ് കോടി ജസ്റ്റ് മിസ് ! വാലിബന്‍ ആദ്യദിനം എത്ര നേടിയെന്നോ?

രണ്ടാം ദിനമായ ഇന്ന് ഹോളിഡെ ആയതിനാല്‍ കളക്ഷന്‍ ഉയര്‍ന്നേക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്

രേണുക വേണു
വെള്ളി, 26 ജനുവരി 2024 (10:49 IST)
Malaikottai Vaaliban First Day Collection: മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന് ആദ്യദിനം മികച്ച കളക്ഷന്‍. റിലീസ് ദിനമായ ഇന്നലെ 5.50 കോടിയാണ് വാലിബന്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്നു വാരിക്കൂട്ടിയത്. പ്രീ-സെയിലില്‍ മൂന്നര കോടിക്ക് അടുത്ത് കളക്ട് ചെയ്തതിനാല്‍ ആദ്യദിനം ആറ് കോടി നേടുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ആദ്യ ഷോയ്ക്കു ശേഷം പുറത്തുവന്ന സമ്മിശ്ര പ്രതികരണങ്ങള്‍ സിനിമയുടെ കളക്ഷനേയും ബാധിച്ചു. രണ്ടാം ദിനമായ ഇന്ന് ഹോളിഡെ ആയതിനാല്‍ കളക്ഷന്‍ ഉയര്‍ന്നേക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. 
 
അതേസമയം രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകള്‍ നല്‍കിയാണ് മലൈക്കോട്ടൈ വാലിബന്‍ അവസാനിച്ചത്. വാലിബനും അയ്യനാര്‍ എന്ന കഥാപാത്രവും തമ്മിലുള്ള സംഘര്‍ഷമാണ് രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ പ്രമേയമാകുക. സിനിമയുടെ എന്‍ഡ് കാര്‍ഡിലും രണ്ടാം ഭാഗത്തെ കുറിച്ച് എഴുതി കാണിക്കുന്നുണ്ട്. 
 
ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകരും നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ ഭാഗത്തിന്റെ തിയറ്റര്‍ വിജയത്തിനു ശേഷമായിരിക്കും രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതല്‍ ഗൗരവമായി ആലോചിക്കുകയെന്നായിരുന്നു റിപ്പോര്‍ട്ട്. രണ്ട് ഭാഗങ്ങളിലായി പറയാനുള്ള കഥ വാലിബന് ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട ദേശീയ അവാര്‍ഡ് നേടിയ നടി താനാണെന്ന് കീര്‍ത്തി സുരേഷ്

ഗ്ലാമറസായി അമൃത; ചിത്രങ്ങള്‍ കാണാം

വെറൈറ്റി ലുക്കില്‍ മറീന; ആളെ മനസിലായോ?

വീണ്ടും പുതുമുഖ സംവിധായകനു മമ്മൂട്ടിയുടെ ഡേറ്റ്; നിര്‍മാണം മമ്മൂട്ടി കമ്പനി !

ഇന്ദ്രജിത്തിന്റെ നായികയായി അനശ്വര; Mr & Mrs Bachelor ടീസര്‍ കാണാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുകേഷ് അഭിഭാഷകനായ ജിയോ പോളുമായി കൂടിക്കാഴ്ച നടത്തി; നടിക്കെതിരായ തെളിവുകള്‍ അഭിഭാഷകന് കൈമാറി

വള്ളപ്പാട് മുന്നില്‍ പാലക്കാട്, ആഞ്ഞുതുഴഞ്ഞ് തലസ്ഥാനം; തിരുവോണം ബമ്പര്‍ വില്‍പ്പന 23 ലക്ഷത്തിലേയ്ക്ക്

പുതുയുഗത്തിലേക്ക് വന്‍ കുതിപ്പുമായി ടാറ്റാ മോട്ടോര്‍സ്; കൊച്ചിയില്‍ രണ്ട് ഇലക്ട്രിക് മൊബിലിറ്റി പ്രീമിയം സ്റ്റോറുകള്‍ ആരംഭിച്ചു

കഴുത്തില്‍ പെരുമ്പാമ്പിനെ ചുറ്റി അഭ്യാസം; 60കാരനെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തി പാമ്പ്

ഭാര്യ ഉറങ്ങുന്നത് മറ്റൊരു മുറിയിൽ, ഭർത്താവിനോടുള്ള ക്രൂരതയെന്ന് ഛത്തിസ്ഗഡ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments