Webdunia - Bharat's app for daily news and videos

Install App

മമ്മൂക്ക എപ്പോഴും കൂളാണ്, ഞാനൊരു ഫാൻ ഗേൾ: മഹിമ നമ്പ്യാർ പറയുന്നു

Webdunia
തിങ്കള്‍, 8 ജൂലൈ 2019 (14:06 IST)
മമ്മൂട്ടിയുടെ മധുരരാജയിലൂടെയാണ് മഹിമ നമ്പ്യാർ മലയാളികളുടെ ഇടം പിടിച്ചത്. ദിലീപ് ചിത്രം കാര്യസ്ഥനിലൂടെ പതിനഞ്ചാമത്തെ വയസ്സില്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും മധുരരാജയാണ് മഹിമയ്ക്ക് ബ്രേക്ക് നൽകിയത്. 
 
മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസിലും, മധുരരാജയിലും മഹിമ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താനൊരു കടുത്ത മമ്മൂക്ക ഫാന്‍ ഗേള്‍ ആണെന്ന് തുറന്നുപറയുകയാണ് നടി മഹിമ നമ്ബ്യാര്‍. മാതൃഭൂമി സ്റ്റാര്‍ & സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മഹിമ ഇക്കാര്യം വ്യക്തമാക്കിയത്.
 
‘ ഞാനൊരു മമ്മൂക്ക ഫാന്‍ ആണ്. മാസ്റ്റര്‍പീസില്‍ കോമ്ബിനേഷന്‍ സീനുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമയെന്ന എക്‌സൈറ്റ്‌മെന്റിലാണ് സിനിമയില്‍ എത്തിയതെങ്കിലും കൂടെ അഭിനയിക്കാന്‍ ആയില്ല. ചിത്രത്തിലെ ഡബ്ബിംഗ് സമയത്താണ് ആദ്യമായി മമ്മൂക്കയെ കാണുന്നത്. അന്ന് അദ്ദേഹത്തിന് ഷേക്ക് ഹാന്‍ഡ് കൊടുത്ത ഷോക്കില്‍ ഞാന്‍ ഞെട്ടിയിരുന്നു പോയി. ശരിക്കും ഫാന്‍ ഗേള്‍ മൊമെന്റ്.‘
 
‘പിന്നീട് മധുരയിലാണ് ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞത്. എന്റെ ആദ്യത്തെ സീനില്‍ തന്നെ അദ്ദേഹത്തെ കളിയാക്കിചിരിച്ചു കടന്നുപോകുന്നതായിട്ടാണ്. പേടിച്ചാണ് അത് ചെയ്തത്. അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ തിരുത്തിത്തന്നു സെറ്റില്‍ തമാശയൊക്കെ പറഞ്ഞ് അദ്ദേഹം എപ്പോഴും കൂളാണ്.’- മഹിമ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments