Webdunia - Bharat's app for daily news and videos

Install App

മഹാനടിയിലെ സൂപ്പർതാരം കീർത്തിയാണ്: നടിയെ വാനോളം പ്രശംസിച്ച് ദുൽഖർ

താരജാഡയില്ലാതെ സഹതാരത്തെ പുകഴ്ത്തി ദുൽഖർ

Webdunia
വെള്ളി, 11 മെയ് 2018 (12:42 IST)
അഭിനേതാവെന്ന നിലയില്‍ ഒരു താരത്തെ സംബന്ധിച്ചിടത്തോളം ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ഭാഷയുടെ അതിര്‍വരമ്പുകളില്ലാത്ത സ്വീകാര്യത. മലയാളികളുടെ പ്രിയങ്കരനായ ദുൽഖർ സൽമാൻ ഇപ്പോൾ തെലുങ്കിലും താരമായി മാറുകയാണ്. 
 
നേരത്തേ, മണിരത്നത്തിന്റെ ഓ. കെ കണ്മണിയെന്ന ചിത്രത്തിലൂടെ ദുൽഖർ തമിഴിലെ താരമായി മാറിയിരുന്നു. ഇപ്പോൾ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം മഹാനടിയിലൂടെ താനൊരു മികച്ച നടനാണെന്ന് തെളിയിച്ചിരിക്കുകയാണ് ദുൽഖർ.
 
സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് സിനിമയ്ക്കും ദുൽഖറിനും ലഭിക്കുന്നത്. ജമനി ഗണേശനായി അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ദുൽഖർ പറയുന്നു. ഞാനല്ല കീര്‍ത്തിയാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. ജാഡകളൊന്നുമില്ലാതെ ദുൽഖർ കീർത്തിയെ അഭിനന്ദിക്കുകയും ചെയ്തു. കീർത്തി വളരെ മികച്ച രീതിയിലാണ് സാവിത്രിയുടെ റോൾ ചെയ്തതെന്നും ദുൽഖർ പറയുന്നു.
 
മണിരത്നം സാറിനോട് തനിക്ക് വളരെ ബഹുമാനം ആണെന്നും ദുൽഖർ പറയുന്നു. മഹാനടിയുടെ വിശേഷങ്ങൾ പങ്കിവയ്‌ക്കുന്നതിനിടെയാണ് മണിരത്‌നത്തിന്റെ കൂടെ സിനിമ ചെയ്‌തതിന്റെ അനുഭവം ദുൽഖർ പങ്കുവെച്ചത്. മണിരത്‌നം സാറിനെ കാണുമ്പോൾ എന്തെങ്കിലും ബുദ്ധിപരമായി ചോദിക്കാൻ മനസ്സ് പറയും. പക്ഷേ ചോദിക്കാൻ കഴിയില്ല. അവസാനം ധൈര്യം സംഭരിച്ച് ചോദിക്കും. സർ, അഞ്‌ജലി പടത്തിൽ എങ്ങനെയാണ് ആ സീൻ ചെയ്തത്, എന്റെ ചോദ്യത്തിനുള്ള ഉത്തരം സാർ രണ്ട് വരിയിൽ ഒതുക്കും. ഞാൻ പെട്ടെന്ന് നിശബ്‌ദനാവുകയും ചെയ്യും. മണിസാറിനോടുള്ള ബഹുമാനം കാരണമാണ് എനിക്ക് വാക്കുകൾ കിട്ടാത്തത്."

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments