Webdunia - Bharat's app for daily news and videos

Install App

മാസ്... മരണമാസ്, സര്‍വ്വകാല റെക്കോര്‍ഡുമായി മമ്മൂട്ടിയുടെ മധുരരാജ !

Webdunia
ചൊവ്വ, 22 ജനുവരി 2019 (17:26 IST)
മലയാള സിനിമയില്‍ ആദ്യമായി 100 കോടി കിലുക്കം കേള്‍പ്പിച്ച വൈശാഖ് എന്ന സംവിധായകന്‍ തന്‍റെ അടുത്ത മെഗാഹിറ്റ് ചിത്രവുമായി വരികയാണ്. വിഷു റിലീസായി ‘മധുരരാജ’ പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ ത്രില്ലറായിരിക്കും മധുരരാജ.
 
അതേസമയം, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‌വർക്ക് സ്വന്തമാക്കിയിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന സാറ്റ് ലൈറ്റ് സര്‍വ്വകാല റെക്കോര്‍ഡ്‌ ഇനി മമ്മൂട്ടിയ്ക്കും മധുരരാജയ്ക്കും സ്വന്തം. ഷൂട്ടിംഗ് ആരംഭിച്ച ദിവസം തന്നെ മോളിവുഡ് സിനിമയുടെ ഏറ്റവും വലിയ സാറ്റ് ലൈറ്റ് തുക നേടികൊണ്ട് ഉപഗ്രഹ സംപ്രേഷണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്‌ സ്ഥാപിച്ചുവെന്നാണ് സൂചന. 14 കോടി രൂപയാണ് സീനെറ്റ് വര്‍ക്ക് മധുരരാജയ്ക്ക് വിലയിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
 
ഉദയ്കൃഷ്ണ തിരക്കഥയൊരുക്കിയ ഈ സിനിമയുടെ ആക്ഷന്‍ കോറിയോഗ്രാഫി പീറ്റര്‍ ഹെയ്ന്‍ ആണ്. ഷാജികുമാര്‍ ആണ് ഛായാഗ്രഹണം. വൈശാഖ്, ഉദയ്കൃഷ്ണ, ഷാജി കുമാര്‍, പീറ്റര്‍ ഹെയ്ന്‍, ഗോപി സുന്ദര്‍ എന്നിവര്‍ പുലിമുരുകന് ശേഷം ഒരുമിക്കുമ്പോള്‍ പുലിമുരുകനേക്കാള്‍ വലിയൊരു കൊമേഴ്സ്യല്‍ ഹിറ്റ് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments