Webdunia - Bharat's app for daily news and videos

Install App

പുലിമുരുകന്‍റെ രണ്ടാം ഭാഗം ചെയ്യാം എന്ന് ഉദയ്‌കൃഷ്‌ണ പറഞ്ഞു, പക്ഷേ വൈശാഖിന്‍റെ മറുപടി - “രാജ മതി” !

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (16:35 IST)
പുലിമുരുകന് ശേഷം എന്ത് എന്ന ചിന്തയിലായിരുന്നു വൈശാഖ്. അതിനുമുകളില്‍ നില്‍ക്കുന്ന പടമായിരിക്കണം അടുത്തതെന്ന് നിര്‍ബന്ധമുണ്ട്. അങ്ങനെയൊരു പ്രൊജക്ടിന് പറ്റിയ കഥ വേണം. വൈശാഖും ഉദയ്‌കൃഷ്‌ണയും തകൃതിയായി ആലോചിച്ചു. അന്യഭാഷാ സിനിമകളുടെ റീമേക്കുവരെ ചിന്തിച്ചു. ഒന്നിലും ലാന്‍ഡ് ചെയ്യാന്‍ പറ്റിയില്ല.
 
ഒടുവില്‍ തല്‍ക്കാലം മലയാളസിനിമ മാറ്റിവച്ച് മറ്റൊരു ഭാഷയില്‍ ഒരു സിനിമ നോക്കിയാലോ എന്നായി വൈശാഖിന്‍റെ ചിന്ത. കാരണം, പുലിമുരുകന്‍ കഴിഞ്ഞ് മലയാളത്തില്‍ ചെയ്യുന്നത് പുലിമുരുകനേക്കാള്‍ മികച്ചതായിരിക്കണം. അങ്ങനെയാണെങ്കില്‍ പുലിമുരുകന്‍റെ രണ്ടാം ഭാഗം ആലോചിച്ചാലോ എന്നുവരെ ഉദയ്കൃഷ്ണ വൈശാഖിനോട് ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഒടുവില്‍ വൈശാഖ് പറഞ്ഞു - “രാജ മതി”. പോക്കിരിരാജയിലെ രാജ എന്ന മമ്മൂട്ടിക്കഥാപാത്രത്തെ വൈശാഖിന് അത്ര ഇഷ്ടമാണ്. രാജ തിരിച്ചുവന്നാല്‍ അത് പുലിമുരുകന് മുകളില്‍ നില്‍ക്കുമെന്ന് വൈശാഖിന് ഉറപ്പുണ്ടായിരുന്നു. പോക്കിരിരാജയുടെ രണ്ടാം ഭാഗത്തിനായി അങ്ങനെ വൈശാഖും ഉദയ്കൃഷ്ണയും ആലോചന തുടങ്ങി. ആലോചന മാസങ്ങള്‍ നീണ്ടു. കഥ ഒന്നുമായില്ല.
 
രാജ 2 വേണ്ടെന്നുവയ്ക്കാമെന്ന് വരെ ആലോചിച്ചിരിക്കുമ്പോള്‍ ഉദയ്കൃഷ്ണയുടെ മനസില്‍ ഒരു കഥ തെളിഞ്ഞു. ഒരു അടിപൊളി കഥ. പോക്കിരിരാജയേക്കാള്‍ കേമം. പുലിമുരുകനേക്കാള്‍ കെങ്കേമം. വൈശാഖിനും മമ്മൂട്ടിക്കും കഥ കേട്ടപ്പോല്‍ തന്നെ ആവേശമായി. അങ്ങനെ ‘മധുരരാജ’യുടെ വരവായി.
 
ഇനി ദിവസങ്ങള്‍ മാത്രമാണ് മമ്മൂട്ടിയുടെ മധുരരാജ തിയേറ്ററുകളിലെത്താനുള്ളത്. കേരളത്തില്‍ നാനൂറോളം തിയേറ്ററുകളില്‍ മധുരരാജ പ്രദര്‍ശനത്തിനെത്തും. തെലുങ്ക്, തമിഴ് പതിപ്പുകളും ചിത്രത്തിന്‍റേതായി പുറത്തിറങ്ങുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments