Webdunia - Bharat's app for daily news and videos

Install App

മധുരരാജയ്ക്ക് ടിക്കറ്റില്ല; അധികം ഷോ കളിച്ച് തിയേറ്ററുകള്‍ - 50 കോടിയിലേക്ക് കുതിച്ചെത്തി, ഈ പടം ഇതെങ്ങോട്ടാണ് പായുന്നത്!

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2019 (17:37 IST)
150 കോടിയിലേറെ കളക്ഷന്‍ നേടിയ പുലിമുരുകന് ശേഷം വൈശാഖ് അടുത്ത ചിത്രവുമായി വന്നപ്പോള്‍ ആരും ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറം നില്‍ക്കുന്ന മെഗാഹിറ്റായി മധുരരാജ മാറിയിരിക്കുന്നു. 50 കോടിയിലേക്ക് കുതിച്ചെത്തുന്ന ഈ മമ്മൂട്ടി മാസ് എന്‍റര്‍ടെയ്‌നര്‍ ബോക്സോഫീസിലെ സകല കളക്ഷന്‍ റേക്കോര്‍ഡുകളും തകര്‍ത്തെറിയുകയാണ്.
 
ആദ്യദിനം തന്നെ ഒമ്പത് കോടിയിലേറെ കളക്ഷന്‍ നേടിയ മധുരരാജയ്ക്ക് പിന്നീടുള്ള ഓരോ ദിവസവും കളക്‍ഷന്‍ കൂടുകയാണ്. ടിക്കറ്റ് കിട്ടാതെ വരുന്നവര്‍ അടുത്ത ഷോയ്ക്കായി കാത്തുനില്‍ക്കുന്നു. അവസാനഷോയ്ക്കും ടിക്കറ്റ് കിട്ടാതെ ആയിരക്കണക്കിന് പേര്‍ വരുമ്പോള്‍ അധികം ഷോ കളിക്കാന്‍ തയ്യാറാകുകയാണ് തിയേറ്ററുകള്‍.
 
എറണാകുളം സരിത പോലെയുള്ള വലിയ തിയേറ്ററുകളാണ് ഇത്തരത്തില്‍ എക്സ്‌ട്രാ ഷോകള്‍ കളിച്ച് ജനക്കൂട്ടത്തിന്‍റെ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്. കുട്ടികളും കുടുംബങ്ങളും ഏറ്റെടുത്ത സിനിമ ഏറ്റവും കുറഞ്ഞത് 100 ദിവസം ഓടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മാത്രമല്ല, ഈ സിനിമയ്ക്ക് കേരളത്തിനുപുറത്തും അസാധാരണമായ ബിസിനസ് ആണ് നടക്കുന്നത്. 
 
ചിത്രം ഉടന്‍‌തന്നെ 100 കോടി ക്ലബില്‍ എത്തുമെന്നാണ് സൂചന. വിഷുച്ചിത്രങ്ങളില്‍ 100 കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി മധുരരാജ മാറും. നേരത്തേ മോഹന്‍ലാലിന്‍റെ ലൂസിഫര്‍ 100 കോടി കളക്ഷന്‍ നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments