Webdunia - Bharat's app for daily news and videos

Install App

‘ലൂസിഫറിന്റെ ചിത്രീകരണത്തിന്റെ ആദ്യ ദിവസം ലാലേട്ടന്‍ ഒരു ചോദ്യം ചോദിച്ചു, ഞാന്‍ അമ്പരന്നു പോയി’; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

Webdunia
തിങ്കള്‍, 18 മാര്‍ച്ച് 2019 (08:23 IST)
മലയാള സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ആരാധകരുടെ പ്രിയതാരം മോഹന്‍‌ലാല്‍ നായകനാകുന്നു എന്നതാണ് സിനിമയുടെ പ്രധാന സവിശേഷത.

ലൂസിഫറിനെക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ ത്രില്ലിലാണ്. ചിത്രവുമായി ബന്ധപ്പെട്ട ഓരോ റിപ്പോര്‍ട്ടുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ചിത്രീകരണത്തിനിടെ മോഹന്‍‌ലാലില്‍ നിന്നുണ്ടായ ഒരു പ്രതികരണം കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവച്ചിരുന്നു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് ലൈവില്‍ ചെന്നൈയില്‍ നിന്ന് പങ്കെടുത്താണ് പൃഥ്വി ഇക്കാര്യം അറിയിച്ചത്. ഇതാണ് ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്.

“സിനിമയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോട്ടിന് ലാലേട്ടന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് വന്നത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. സാര്‍, ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതുകേട്ട് ഞാന്‍ അമ്പരന്നു. അടുത്തുനിന്ന മുരളി ഗോപിയുടെ ചെവിയില്‍ ഞാന്‍ ചോദിച്ചു, ലാലേട്ടന്‍ എന്നെ ടെസ്റ്റ് ചെയ്യുകയാണോ എന്ന്“ -  പൃഥ്വിരാജിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

പൃഥ്വി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്നത്. വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments