Lokah Universe: രണ്ടാം ഭാഗത്തില്‍ ടൊവിനോയും ദുല്‍ഖറും ഒന്നിച്ച്; മൂന്നാം ഭാഗം മമ്മൂട്ടിയുടെ മൂത്തോന് വേണ്ടി !
ലോകഃയുടെ രണ്ടാം ചാപ്റ്ററില്‍ ടൊവിനോ തോമസും ദുല്‍ഖര്‍ സല്‍മാനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും
Lokah Universe: ലോകഃ യൂണിവേഴ്‌സിലെ അടുത്ത ചാപ്റ്റര്‍ ഉടന്‍ പ്രഖ്യാപിക്കും. ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനും തന്നെയായിരിക്കും രണ്ടാം ഭാഗത്തിന്റെ തിരക്കഥ. 2026 തുടക്കത്തില്‍ ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത.
ലോകഃയുടെ രണ്ടാം ചാപ്റ്ററില്‍ ടൊവിനോ തോമസും ദുല്‍ഖര്‍ സല്‍മാനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചാപ്റ്റര്‍ ഒന്നില്‍ പ്രതിപാദിച്ച രണ്ട് കഥാപാത്രങ്ങളാണ് ദുല്‍ഖറിന്റേതും ടൊവിനോയുടേതും. ഇരുവര്‍ക്കും തുല്യപ്രാധാന്യം നല്‍കിയായിരിക്കും രണ്ടാം ചാപ്റ്റര്‍ ഒരുക്കുക.
മമ്മൂട്ടി അവതരിപ്പിക്കാന്‍ പോകുന്ന 'മൂത്തോന്‍' എന്ന കഥാപാത്രത്തെ രണ്ടാം ഭാഗത്തില്‍ കാമിയോ റോളില്‍ അവതരിപ്പിക്കും. ലോകഃ യൂണിവേഴ്‌സിലെ ചാപ്റ്റര്‍ മൂന്നില്‍ ആയിരിക്കും മൂത്തോന്‍ കേന്ദ്ര കഥാപാത്രം. അടുത്ത രണ്ട് ഭാഗങ്ങള്‍ക്കായുള്ള രൂപരേഖ സംവിധായകനും സഹതിരക്കഥാകൃത്തും തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം.
ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്രയില്‍ മൂത്തോന്‍ എന്ന കഥാപാത്രത്തെ റിവീല്‍ ചെയ്തിട്ടില്ല. അധികാരദണ്ഡുമായി ഒരാള്‍ ഇരിക്കുന്നത് മാത്രമാണ് കാണിക്കുന്നത്. ഒരു ഡയലോഗ് മാത്രമാണ് ഈ കഥാപാത്രത്തിനു ചന്ദ്രയില്‍ ഉള്ളത്. ചന്ദ്ര അടക്കമുള്ള കുലത്തിന്റെ നേതാവ് എന്ന നിലയിലാണ് ചിത്രത്തില്‍ മൂത്തോനെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രം മമ്മൂട്ടിയാണെന്ന് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു.