Lokah to release in Hindi: ലോകഃ ഹിന്ദിയിലേക്ക്, പ്രൊമോഷനു ദുല്‍ഖറും
ചിത്രം ഉടന്‍ ഹിന്ദിയില്‍ ഇറങ്ങുമെന്ന് നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു
Lokah to release in Hindi: ബോക്‌സ്ഓഫീസില്‍ തരംഗമായ കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' ഹിന്ദിയിലേക്ക്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും 'ലോകഃ'യ്ക്കു കിട്ടുന്ന സ്വീകാര്യത പരിഗണിച്ചാണ് ഹിന്ദി പതിപ്പ് ഉടന്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നത്.
ചിത്രം ഉടന്‍ ഹിന്ദിയില്‍ ഇറങ്ങുമെന്ന് നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ചിരിക്കുന്ന ചിത്രമെന്ന നിലയില്‍ ഹിന്ദി മാര്‍ക്കറ്റില്‍ മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഹിന്ദി പതിപ്പിന്റെ പ്രചാരണത്തിനായി ദുല്‍ഖര്‍ സല്‍മാന്‍ പോകുകയും ചെയ്യും. ഹിന്ദി പതിപ്പ് കൂടി ക്ലിക്കായാല്‍ ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ പോലും ലോകഃയ്ക്കു സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ.
ബോക്‌സ്ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയാണ് ലോകഃ പ്രദര്‍ശനം തുടരുന്നത്. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ 6.65 കോടിയാണ് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഞായറാഴ്ച 10.1 കോടിയാണ് ലോകഃയുടെ കളക്ഷന്‍. തിങ്കളാഴ്ച പ്രവൃത്തിദിനം ആയതിനാലാണ് കളക്ഷനില്‍ ചെറിയൊരു ഇടിവ് രേഖപ്പെടുത്തിയത്. ആകെ ഇന്ത്യ നെറ്റ് കളക്ഷന്‍ 31.05 കോടിയായി. വേള്‍ഡ് വൈഡ് കളക്ഷന്‍ 70 കോടി കടന്നു.