Lokah: ചാപ്റ്റര്‍ 2 പൂര്‍ണമായും ടൊവിനോ ചിത്രം, മൂന്നാം ചാപ്റ്ററില്‍ ഒടിയനായി ദുല്‍ഖര്‍; സ്ഥിരീകരിച്ച് സംവിധായകന്‍
ലോകഃയുടെ അടുത്ത ചാപ്റ്ററുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍
Lokah: ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര ബോക്‌സ്ഓഫീസില്‍ വന്‍ വിജയമായി മുന്നേറുകയാണ്. ഇതുവരെ 250 + കോടിയാണ് ലോകഃ - ചാപ്റ്റര്‍ 1 വേള്‍ഡ് വൈഡായി കളക്ട് ചെയ്തിരിക്കുന്നത്.
ലോകഃയുടെ അടുത്ത ചാപ്റ്ററുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍. രണ്ടാം ചാപ്റ്ററിന്റെ തിരക്കഥ എഴുതാന്‍ ഏതാനും ആഴ്ചയ്ക്കുള്ളില്‍ തുടങ്ങുമെന്ന് ഡൊമിനിക് അരുണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ലോകഃയുടെ രണ്ടാം ചാപ്റ്റര്‍ ചാത്തനെ കുറിച്ചാണ്. പൂര്‍ണമായും ടൊവിനോ തോമസ് ചിത്രം. ഒടിയനു വേണ്ടി അധികം കാത്തിരിക്കേണ്ടി വരില്ല. ചാത്തനു പിന്നാലെ ഒടിയനും എത്തും - സംവിധായകന്‍ വെളിപ്പെടുത്തി.
കോ-റൈറ്റര്‍ ആയ ശാന്തി ബാലചന്ദ്രനുമായി അടുത്ത ചാപ്റ്ററിന്റെ എഴുത്ത് ആരംഭിക്കുന്ന കാര്യം സംസാരിച്ചെന്നും ഉടന്‍ ആരംഭിക്കുമെന്നും ഡൊമിനിക് കൂട്ടിച്ചേര്‍ത്തു. ദുല്‍ഖര്‍ പ്രധാന കഥാപാത്രമായി എത്തുന്ന മൂന്നാം ചാപ്റ്ററില്‍ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.