Webdunia - Bharat's app for daily news and videos

Install App

'മോഹൻലാലിനെ തരംതാഴ്‌ത്തി; എല്ലാത്തിനും കാരണം ദിലീപിന്റെ ദുഷിച്ച ചിന്താഗതി'

'മോഹൻലാലിനെ തരംതാഴ്‌ത്തി; എല്ലാത്തിനും കാരണം ദിലീപിന്റെ ദുഷിച്ച ചിന്താഗതി'

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (08:52 IST)
ദിലീപിന്റെ രാജി താരസംഘടനയായ 'അമ്മ' ചോദിച്ചുവാങ്ങിയതാണെന്ന മോഹൻലാലിന്റെ പ്രസ്ഥാവന തള്ളിക്കൊണ്ട് ദിലീപ് തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജിവെച്ചത് സ്വന്തം ഇഷ്‌ടപ്രകാരമാണെന്നും അല്ലാതെ 'അമ്മ' ആവശ്യപ്പെട്ടതുകൊണ്ടല്ല എന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. രാജിക്കത്ത് ഉൾപ്പെടെയുള്ള വിവരങ്ങൾ താരം ഫേസ്‌ബുക്കിൽ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു.
 
ഈ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ദിലീപിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവും സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബർട്ടി ബഷീർ. മോഹൻലലിനെയും താരസംഘടനയായ അമ്മയേയും ദിലീപ് തരംതാഴ്‌ത്തുകയാണ് ചെയ്‌തതെന്ന് അദ്ദേഹം പറഞ്ഞു.
 
നമുക്ക് പോറല്‍ ഏല്‍ക്കാത്ത രീതിയില്‍, പുറത്താക്കുകയാണെന്ന് പറയാതെ നമ്മള്‍ എഴുതുന്നതാണ് രാജിക്കത്ത് . ആ രാജിക്കത്താണ് ദിലീപ് ഫെയ്സ്ബുക്കിലൂടെ പുറത്തു വിട്ടത്. അവിടെ മോഹന്‍ലാലിനെ തരം താഴ്‌ത്തേണ്ട ആവശ്യമില്ല.
 
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരേ ആരോപണവുമായി ദിലീപ് എത്തിയത് മറക്കരുതെന്നും താന്‍ ഇല്ലാത്ത സംഘടന ഉണ്ടാകരുത് എന്ന ദുഷിച്ച ചിന്താഗതിയോട് കൂടിയാണ് ദിലീപ് മോഹന്‍ലാലിന്റെയും 'അമ്മ'യുടേയും പേരില്‍ ഇങ്ങനെയൊരു കുറിപ്പിട്ടിരിക്കുന്നതെന്നും ലിബര്‍ട്ടി ബഷീർ ആരോപിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments