Webdunia - Bharat's app for daily news and videos

Install App

'കുടുംബത്തെ മോശമായി ചിത്രീകരിച്ചു'; അമൽ നീരദ് - ഫഹദ് ഫാസിൽ ചിത്രം കോടതി കയറാനൊരുങ്ങുന്നു

'കുടുംബത്തെ മോശമായി ചിത്രീകരിച്ചു'; അമൽ നീരദ് - ഫഹദ് ഫാസിൽ ചിത്രം കോടതി കയറാനൊരുങ്ങുന്നു

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (14:45 IST)
തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച് പ്രേക്ഷക ഹൃദയം കീഴടക്കിക്കൊണ്ടിരിക്കുന്ന ചിത്രമാണ് വരത്തൻ. എന്നാൽ അമൽ നീരദ്-ഫഹദ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ഒരു കുടുംബത്തെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയിൽ കോടതി കയറാൻ ഒരുങ്ങുകയാണ്.
 
തങ്ങളെ മോശമായി ചിത്രീകരിച്ചെന്നുകാണിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിഭാഷകരായ രാജേഷ് കെ രാജു, രാകേഷ് വി ആര്‍ എന്നിവര്‍ മുഖേന വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ പാപ്പാളി കുടുംബാംഗങ്ങൾ. ചിത്രത്തിലെ വില്ലന്‍ വേഷം കൈകാര്യം ചെയ്തവരുടെ കുടുംബപ്പേരായി ഉപയോഗിച്ചത് പാപ്പാളി എന്നായിരുന്നു.
 
ചിത്രത്തിന്റെ പ്രദർശനം നിർത്തിവെയ്‌ക്കണമെന്ന ആവശ്യവും ഹർജിയിൽ പറയുന്നു. സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്തുകള്‍ എന്നിവര്‍ക്കെതിരെ എറണാകുളം മുന്‍സിഫ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്. സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്ന കുടുബത്തിന്റെ പേര് ചിത്രത്തില്‍ അപകീര്‍ത്തികരമായി ഉപയോഗിച്ചു എന്നാണ് ഹർജിക്കാർ ആരോപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments