Webdunia - Bharat's app for daily news and videos

Install App

15 കോടിയിലേക്ക് കുട്ടനാടന്‍ ബ്ലോഗ്, മമ്മൂട്ടിയുടെ ബോക്സോഫീസ് പടയോട്ടം തുടരുന്നു!

Webdunia
ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (15:39 IST)
ലാളിത്യമുള്ള കുടുംബചിത്രം എന്ന ഒറ്റ വിശേഷണം മതി ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന മമ്മൂട്ടിച്ചിത്രത്തിന്. ആ വിശേഷണമാണ് മലയാളത്തിലെ കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചതും. വിമര്‍ശനങ്ങള്‍ക്കിടയിലും മികച്ച ബോക്സോഫീസ് കളക്ഷനുമായി മുന്നേറുകയാണ് ഈ മമ്മൂട്ടി സിനിമ. 
 
സേതു സംവിധാനം ചെയ്ത ഈ ചിത്രം രണ്ടാം വാരം പിന്നിടുമ്പോള്‍ കളക്ഷനും 15 കോടിയിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം വന്ന ചിത്രങ്ങളെല്ലാം യുവാക്കളെ ലക്‍ഷ്യം വയ്ക്കുമ്പോള്‍ കുടുംബപ്രേക്ഷകരെ ഉന്നം വച്ചതാണ് കുട്ടനാടന്‍ ബ്ലോഗിന് ഗുണമായത്. എല്ലാദിവസവും എല്ലാ സെന്‍ററുകളിലും എല്ലാ ഷോയും ഹൌസ്ഫുള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
റായ് ലക്ഷ്മി, അനു സിത്താര, ഷംന എന്നീ നായികമാരുടെ സാന്നിധ്യവും മമ്മൂട്ടിയുടെ ഹരിയേട്ടന്‍ എന്ന ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രവുമാണ് ചിത്രത്തിന്‍റെ വന്‍ വിജയത്തിന് കാരണം. ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ടുതന്നെ മുതല്‍മുടക്ക് തിരിച്ചുപിടിച്ച കുട്ടനാടന്‍ ബ്ലോഗ് സേതുവിനും സംവിധായകരുടെ ഇടയില്‍ ഒരു സ്ഥാനം നേടിക്കൊടുത്തിരിക്കുകയാണ്.
 
കുട്ടനാടന്‍ ഭംഗി ആവോളം ആസ്വദിക്കാം എന്നതാണ് ഈ സിനിമ കാണുന്നതുകൊണ്ടുള്ള പ്രധാനഗുണം. പ്രദീപ് നായരുടെ ക്യാമറ കുട്ടനാടിനെ സ്ക്രീനിലേക്ക് ആവാഹിച്ചിരിക്കുകയാണ്. ഏറെക്കാലത്തിന് ശേഷം ലാലു അലക്സിന്‍റെ ഗംഭീര പ്രകടനത്തിനും ഈ ചിത്രം സാക്‍ഷ്യം വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments