Webdunia - Bharat's app for daily news and videos

Install App

4 വർഷത്തിലൊരിക്കൽ വരുന്ന പിറന്നാൾ, അമ്മയ്ക്ക് മധുര പതിനാറെന്ന് കുഞ്ചാക്കോ ബോബൻ

ചിപ്പി പീലിപ്പോസ്
ശനി, 29 ഫെബ്രുവരി 2020 (13:22 IST)
നാല് വർഷത്തിലൊരിക്കൽ മാത്രമാണ് ഫെബ്രുവരിക്ക് 29 ദിവസമുള്ളത്. അല്ലാത്തപ്പോൾ 28 വരെയാണുള്ളത്. 29നു ജനിച്ചവർ അപൂർവ്വമാണ്. അത്തരത്തിൽ ഫെബ്രുവരി ജനിച്ച ഒരാൾ നടൻ കുഞ്ചാക്കോ ബോബന്റെ അമ്മയാണ്. 
 
അമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുറിപ്പുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ. താന്‍ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളില്‍ ഒരാളാണ് അമ്മയെന്നും അവര്‍ക്ക് ഇപ്പോഴും മധുരപ്പതിനാറാണ് എന്നുമാണ് കുഞ്ചാക്കോ കുറിച്ചിരിക്കുന്നത്.
 
‘എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളില്‍ ഒരാള്‍ക്ക്. ജീവതത്തിലെ അത്രയും ദുഷ്കരമായ പരീക്ഷണങ്ങളെ പോലും അവർ ധൈര്യത്തോടെ നേരിട്ടു. ബുദ്ധിമുട്ടേറിയ സമയത്തൊക്കെ പിടിച്ച് നിന്നു. ആ ചിരിക്കുന്ന മുഖത്തിന് പിന്നില്‍ അവര്‍ എന്തെല്ലാം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് അധികമാര്‍ക്കും അറിയില്ല. ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണാണ്. ഞങ്ങളെയെല്ലാം എപ്പോഴും ബന്ധിപ്പിക്കുന്ന കണ്ണിയാണ്. പിറന്നാളാശംസകള്‍ അമ്മാ. ഈ ദിവസം നാല് വര്‍ഷത്തിലൊരിക്കലേ വരൂ എന്നത്‌കൊണ്ട് അമ്മയ്ക്കിപ്പോള്‍ മധുരപ്പതിനാറാണ്. ഒരുപാട് സ്‌നേഹം, ഉമ്മകള്‘ - കുഞ്ചാക്കോ ബോബൻ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments