Webdunia - Bharat's app for daily news and videos

Install App

മഹാഭാരതത്തിൽ ഭീമനാകാൻ പ്രഭാസ്, കർണനായി ഷാരൂഖ് ഖാൻ! അപ്പോൾ മോഹൻലാൽ?

മഹാഭാരത്തിൽ ദ്രൗപതിയായി ദീപിക പദുക്കോൺ!

Webdunia
വ്യാഴം, 20 ഏപ്രില്‍ 2017 (11:42 IST)
മോഹൻലാൽ എം ടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരിൽ സിനിമ ചെയ്യുന്നുവെന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചതു മുതൽ വിവാദങ്ങ‌ളും തലപൊക്കിയിരിക്കുകയാണ്. ആയിരം കോടി ബജറ്റ് എന്ന് പ്രഖ്യാപനം വന്നതു മുതൽ സോഷ്യൽ മീഡിയകളിൽ ചർച്ചകൾ സജീവമാണ്.

ഇതിനിടയിലാണ് മോഹൻലാലിനെ പരിഹസിച്ച് നടനും നിരൂപകനുമായ കെആർകെ രംഗത്തെത്തിയത്. പ്രശസ്തരെ അവഹേളിക്കുന്ന എന്നതാണ് താരത്തിന്റെ പ്രധാനപരിപാടി.'മോഹന്‍ലാല്‍ ഛോട്ടാ ഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കുമെന്നുമുള്ള ട്വീറ്റ് ആണ് വിവാദങ്ങൾക്ക് തുടക്കം. 
 
പിന്നീട് താരത്തിന്റെ ട്വീറ്ററിൽ മലയാളികളുടെ വക പൊങ്കാലയായിരുന്നു. മമ്മൂട്ടി ഫാൻസ് ആണ് ഇതിന് മുന്നിട്ടിറങ്ങിയത് എന്നതാണ് രസകരമായ കാഴ്ച. കെആര്‍കെയുടെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകർ സൈബർ ആക്രമണം ആരംഭിച്ചു. 
 
എന്നാൽ ഇതിലൊന്നും കുലുങ്ങുന്നവനല്ല താനെന്ന് വീണ്ടും വീണ്ടും ആവർത്തിച്ച് പറയുകയാണ് കെആര്‍കെ. മോഹൻലാലിനെതിരെ കൂടുതൽ പരിഹാസട്വീറ്റുമായി കെആർകെ വീണ്ടുമെത്തി. മോഹൻലാല്‍ ഭീമനാകരുതെന്നും ഈ ജോക്കർ ഭീമനെ അവതരിപ്പിച്ചാൽ അത് വലിയൊരു അപമാനമാകുമെന്നും കെആർകെ പറയുന്നു. ഇന്ത്യയിൽ ഭീമനെ അവതരിപ്പിക്കാൻ കഴിയുന്ന ഏക സൂപ്പർതാരം പ്രഭാസ് ആണെന്നും കെആർകെ പറഞ്ഞു.
 
മഹാഭാരതത്തിൽ ആരൊക്കെയാണ് അഭിനയിക്കേണ്ടതെന്നും കെ ആർ കെ പറയുന്നു. ഒരു ലിസ്റ്റ് തന്നെ താരം ഉണ്ടാക്കിയിട്ടുണ്ട്. ഭീമനായി പ്രഭാസ്, ദുര്യോധനൻ - റാണ ദഗുപതി, അർജുനൻ - ആമിർ ഖാൻ, കർണൻ - ഷാരൂഖ് ഖാൻ, അഭിമന്യു - റൺബീർ, ഏകലവ്യൻ - സൽമാൻ ഖാൻ, ദ്രൗപതി - ദീപിക പദുക്കോൺ. കെ ആർ കെയുടെ ഈ ട്വീറ്റിനും ആരാധകരുടെ പരിഹാസങ്ങളാണ് ലഭിക്കുന്നത്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments