Webdunia - Bharat's app for daily news and videos

Install App

'ഓര്‍മ'കളിലേക്ക് തിരിച്ചെത്തുമോ ലളിത ചേച്ചി? പ്രിയനടിയുടെ ആരോഗ്യ വിവരം കേട്ട് ആരാധകര്‍ വിഷമത്തില്‍; സംസാരിക്കാനുള്ള ശേഷിയും നഷ്ടപ്പെട്ടു !

Webdunia
ഞായര്‍, 16 ജനുവരി 2022 (10:36 IST)
മുതിര്‍ന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യവിവരം അറിഞ്ഞ് മലയാള സിനിമാ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. അതുല്യ നടി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമോ എന്നാണ് സിനിമാലോകം ചോദിക്കുന്നത്. ഏതാനും നാളുകള്‍ക്ക് മുന്‍പാണ് കരള്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കെപിഎസി ലളിതയെ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചത്. ഇതുവരെ ലളിത ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
ആശുപത്രി വാസത്തിനുശേഷം ലളിതയെ ഇപ്പോള്‍ മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ലളിതയുടെ ആരോഗ്യനില മോശമായതിനാല്‍ പരിചരിക്കാന്‍ എപ്പോഴും ഒപ്പം ആളുവേണം. എങ്കക്കാട്ടെ സ്വവസതിയായ 'ഓര്‍മ'യില്‍ നിന്നും ഇപ്പോള്‍ എറണാകുളത്തേയ്ക്ക് താമസം മാറ്റിയിരിക്കുകയാണ് കെപിഎസി ലളിത. തൃപ്പൂണിത്തുറയിലെ മകന്‍ സിദ്ധാര്‍ഥിന്റെ ഫ്‌ളാറ്റിലാണ് ഇനി മുതല്‍ കെപിഎസി ലളിത താമസിക്കുക. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രണ്ട് മാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേയ്ക്ക് കെപിഎസി ലളിതയെ കൊണ്ടുവന്നത്.
 
വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെ ആയിരുന്നു ഇവിടേയ്ക്ക് കൊണ്ടുവന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടിയുടെ ആരോഗ്യം മോശമാകുകയും സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലാകുകയും ചെയ്തു. ഓര്‍മ ശക്തി പൂര്‍ണമായും നഷ്ടപ്പെട്ട നിലയിലാണ് ലളിത ഇപ്പോള്‍. സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments