Webdunia - Bharat's app for daily news and videos

Install App

'ശിവൻ വരെ മൂത്രം പാനം ചെയ്യും, എന്റെ ആരോ​ഗ്യത്തിന്റെ രഹസ്യവും അത് തന്നെ': കൊല്ലം തുളസി

നിഹാരിക കെ എസ്
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (19:09 IST)
1979ൽ സുഹൃത്തുകൂടിയായ ഹരികുമാർ സംവിധാനം ചെയ്ത ആമ്പൽപ്പൂവ് എന്ന സിനിയമയിലൂടെ തുടക്കം കുറിച്ച നടൻ കൊല്ലം തുളസി അധികം ചെയ്തത് വില്ലൻ വേഷങ്ങളാണ്. ഒരിടയ്ക്ക് കാൻസർ ബാധിതനായി ദുരിതം അനുഭവിച്ചിരുന്നു താരം. അസുഖം പിടിപ്പെട്ടപ്പോൾ നടനെ കുടുംബം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ മഴവിൽ കേരളമെന്ന യുട്യബ് ചാനലിന് കൊല്ലം തുളസി നൽകിയ ഏറ്റവും പുതിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. 
 
യൂറിൻ തെറാപ്പിയിൽ അടിയുറച്ച് വിശ്വസിക്കുന്ന നടൻ സകലവിധ അസുഖങ്ങൾക്കും മൂത്രം കുടിക്കുന്നത് പരി​ഹാരമാണെന്ന് മുമ്പൊരിക്കൽ പറഞ്ഞപ്പോൾ വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമായിരുന്നു. എന്നാൽ ഇപ്പോഴും താരം അതിൽ ഉറച്ച് നിൽക്കുകയാണ്. ഇപ്പോഴും താൻ സ്വമൂത്രം കുടിക്കാറുണ്ടെന്നും പുതിയ അഭിമുഖത്തിൽ താരം പറഞ്ഞു.
 
കാൻസർ വന്നശേഷം ചില അനുബന്ധ രോ​ഗങ്ങളും വന്നിരുന്നു. അല്ലാതെ ഒരു രോ​ഗവും എനിക്കില്ല. അത് മറ്റൊന്നും കൊണ്ടല്ല... എന്റെ മൂത്രം ഞാൻ കുടിക്കുന്നത് കൊണ്ടാണ്. അങ്ങനെ ഞാൻ എന്റെ രോ​ഗങ്ങൾക്കെല്ലാം അറുതി വരുത്തുന്നു. സ്വമൂത്രം പാനം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലുള്ള എല്ലാ അസുഖങ്ങളും മാറും. ഇത് ഞാൻ കണ്ടുപിടിച്ചതല്ല. ആദിമ കാലം മുതലെയുള്ളതാണ്.

സാക്ഷാൽ പരമശിവൻ പോലും മൂത്രം പാനം ചെയ്തിരുന്നു. പാർവതി ഒരിക്കൽ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചപ്പോൾ മൂത്രപാനം ചെയ്യുന്നതുകൊണ്ടാണെന്നാണ് ശിവൻ മറുപടി പറഞ്ഞത്. ശരീരത്തിൽ വരാവുന്ന എല്ലാ അസുഖങ്ങൾക്കുമുള്ള പ്രതിരോധമാണ് മൂത്രപാനം. ഒരു ദിവ്യ ഔഷധമാണത്. എന്റെ അഭിപ്രായത്തിൽ എല്ലാവരും മൂത്രം കുടിച്ച് ആരോ​ഗ്യം സംരക്ഷിക്കണം. ഞാൻ ഇപ്പോഴും കുടിക്കാറുണ്ട്. മാത്രമല്ല ചെവിക്കോ കണ്ണിനോ മൂക്കിനോ വേദനയോ അസുഖമോ വന്നാലും മൂത്രം പാനം ചെയ്യുമെന്നാണ് നടൻ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments