കൃതി സനോണ്‍, പങ്കജ് ത്രിപാഠി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മണ് ഉഠേക്കര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് മിമി. അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് എങ്ങുനിന്നും ലഭിച്ചത്. ഇപ്പോഴിതാ ഈ സിനിമ മലയാളം ഉള്‍പ്പെടെയുള്ള സൗത്ത് ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുന്ന സിനിമയുടെ ജോലികള്‍ ആരംഭിച്ചു എന്നാണ് കേള്‍ക്കുന്നത്.
ഈ മൂന്ന് ഭാഷകളിലുമായി ഒരുമിച്ച് ആകും ചിത്രം നിര്‍മ്മിക്കുക. എല്ലാ പ്രേക്ഷകര്‍ക്കും പരിചിത മുഖമായ കീര്‍ത്തി സുരേഷിനെ നായികയാക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. നടിയുമായി നിര്‍മ്മാതാക്കള്‍ ചര്‍ച്ചയില്‍ ആണെന്നും പറയപ്പെടുന്നു.
വിദേശദമ്പതികള്ക്കായി വാടക ഗര്ഭപാത്രതിലൂടെ അമ്മയാകുന്ന മിമി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് സിനിമ പറയുന്നത്.