Webdunia - Bharat's app for daily news and videos

Install App

Kareena Kapoor - Saif Ali Khan Love Story: ഷാഹിദ് കപൂറുമായുള്ള ബന്ധം തകര്‍ന്നിരിക്കുന്ന സമയത്ത് കരീനയുടെ ജീവിതത്തിലേക്ക് സെയ്ഫ് എത്തി, ആ വിവാഹം നടക്കുന്നത് അഞ്ച് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം; കരീനയും സെയ്ഫും തമ്മില്‍ 10 വയസ്സിന്റെ വ്യത്യാസം !

വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ച താരമാണ് സെയ്ഫ്

Webdunia
ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (12:36 IST)
Kareena Kapoor - Saif Ali Khan Love Story: ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരജോഡികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനു ശേഷം 2012 ലാണ് ഇരുവരും വിവാഹിതരായത്. സിനിമാലോകത്ത് ഏറെ ഗോസിപ്പുകള്‍ സൃഷ്ടിച്ച ബന്ധമായിരുന്നു അത്. 
 
വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ച താരമാണ് സെയ്ഫ്. ബോളിവുഡ് നടി അമൃത സിങ്ങുമായി സെയ്ഫ് പ്രണയത്തിലായിരുന്നു. സെയ്ഫിനേക്കാള്‍ 12 വയസ് കൂടുതലാണ് അമൃത സിങ്ങിന്. അമൃതയുമായുള്ള ബന്ധത്തെ സെയ്ഫിന്റെ കുടുംബം ആദ്യം എതിര്‍ത്തു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം തന്നെയാണ് അതിനു കാരണം. ഒടുവില്‍ വളരെ രഹസ്യമായി ഇരുവരും വിവാഹിതരായി. സാറ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവരാണ് സെയ്ഫിന്റെയും അമൃതയുടെയും മക്കള്‍. 
 
സെയ്ഫ്-അമൃത ബന്ധത്തിനു 12 വര്‍ഷം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. പങ്കാളികള്‍ എന്ന നിലയില്‍ ഒന്നിച്ചുപോകാന്‍ സാധിക്കാതെ വന്നതോടെ ബന്ധം വേര്‍പ്പെടുത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. 
 
അമൃത സിങ്ങുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ സെയ്ഫ് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം താരസുന്ദരി കരീന കപൂറിനെ വിവാഹം കഴിച്ചു. ഷാഹിദ് കപൂറുമായുള്ള പ്രണയബന്ധം തകര്‍ന്നിരിക്കുന്ന സമയത്താണ് കരീനയുടെ ജീവിതത്തിലേക്ക് സെയ്ഫ് എത്തുന്നത്. കരീനയും സെയ്ഫും വളരെ പെട്ടന്ന് അടുത്തു. നല്ല സുഹൃത്തുക്കളായി. 2007 മുതല്‍ ഇരുവരും ഡേറ്റിങ് ആരംഭിച്ചു. 2012 വരെ ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. 2012 ഒക്ടോബര്‍ 16 നായിരുന്നു വിവാഹം. സെയ്ഫ് അലി ഖാനേക്കാള്‍ 10 വയസ് കുറവാണ് കരീന കപൂറിന്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സെയ്ഫിനെ വിവാഹം കഴിക്കാന്‍ കരീന തീരുമാനിക്കുന്നത്. ഇരുവര്‍ക്കും ഇപ്പോള്‍ രണ്ട് മക്കളുണ്ട്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലിയുടെ ഇടവേളകളിൽ സെക്സ് ചെയ്യു, ജനസംഖ്യ വർധിപ്പിക്കാൻ നിർദേശവുമായി പുടിൻ

നിപ രോഗി പൊലീസ് സ്റ്റേഷനും സന്ദര്‍ശിച്ചിട്ടുണ്ട്; മലപ്പുറത്ത് ജാഗ്രത, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കഷ്ടത അനുഭവിക്കുന്നുവെന്ന് ഇറാന്റെ പരമോന്നത നേതാവ്, ചുട്ട മറുപടി നല്‍കി ഇന്ത്യ

മഞ്ചേരിയില്‍ എം പോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍

കുഞ്ഞുമോളെ ഇടിച്ചുവീഴ്ത്തിയ കാര്‍ പിന്നിലേക്ക് എടുത്ത് വീണ്ടും കയറ്റിയിറക്കി; വാഹനം ഓടിച്ചിരുന്ന യുവാവും വനിത സുഹൃത്തും മദ്യപിച്ചിരുന്നു

അടുത്ത ലേഖനം
Show comments