Webdunia - Bharat's app for daily news and videos

Install App

വിദ്യ പിന്‍മാറിയത് ദൈവാനുഗ്രഹമായി കാണുന്നു, മഞ്ജു വിസ്മയിപ്പിച്ചു: കമൽ

വിദ്യാ ബാലൻ ആയിരുന്നെങ്കിൽ ലൈംഗികത കടന്ന് വന്നേനെ: കമൽ

Webdunia
വെള്ളി, 12 ജനുവരി 2018 (14:30 IST)
കമൽ സംവിധാനം ചെയ്യുന്ന ആമി തുടക്കം മുതലേ വിവാദങ്ങൾക്ക് ഇരയായിരുന്നു. മാധവിക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് ആമിയായി എത്തുന്നത്. ബോളിവുഡ് നടി വിദ്യാ ബാലനെയായിരുന്നു ആമിയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, പിന്നീട് മഞ്ജുവിലേക്ക് എത്തുകയായിരുന്നു.  
 
വിദ്യാബാലന്‍ ആമിയില്‍ അഭിനയിക്കാതിരുന്നതില്‍ തനിക്ക് ഇപ്പോള്‍ സന്തോഷമുണ്ടെന്ന് കമൽ അഴിമുഖത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ആമിയിൽ വിദ്യാ ബാലന്‍  അഭിനയിച്ചിരുന്നെങ്കില്‍ സിനിമയ്ക്കുള്ളിലേക്ക് ലൈംഗികത കടന്നുവരുമായിരുന്നുവെന്ന് സംവിധായകൻ പറയുന്നു.  
 
'വിദ്യയെക്കാൾ മഞ്ജുവിനു തന്നെയാണ് ആമിയാകാൻ കഴിയുക എന്ന് വ്യക്തമായി. മഞ്ജു ശരിക്കും വിസ്മയിപ്പിച്ചു. വളരെ പെട്ടെന്ന്, രണ്ട് ദിവസത്തിനുള്ളില്‍ മഞ്ജു, മാധവിക്കുട്ടിയായി മാറി. മഞ്ജു എന്നെ അത്ഭുതപ്പെടുത്തി. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ വിദ്യ പിന്‍മാറിയത് ദൈവാനുഗ്രഹമായി കാണുന്നു. ഫെബ്രുവരി ഒമ്പതിനു ചിത്രം തിയേറ്ററുകളിൽ എത്തും' - കമൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം