Webdunia - Bharat's app for daily news and videos

Install App

രജനിയുടെ 'കാല' കേരളത്തിൽ പ്രദർശനത്തിനെത്തുന്നത് ഇരുന്നോറോളം സ്‌ക്രീനുകളിൽ; ജൂൺ 7-ന് ചിത്രം തിയറ്ററുകളിൽ

രജനിയുടെ 'കാല' കേരളത്തിൽ പ്രദർശനത്തിനെത്തുന്നത് ഇരുന്നോറോളം സ്‌ക്രീനുകളിൽ

Webdunia
ഞായര്‍, 20 മെയ് 2018 (11:58 IST)
രജനിയുടെ പുതിയ സിനിമ കാല കേരളത്തിൽ പ്രദർശനത്തിനെത്തുന്നത് ഇരുന്നോറോളം സ്‌ക്രീനുകളിലെന്ന് റിപ്പോർട്ട്. കബാലിയേക്കാൾ വമ്പൻ റിലീസായാണ് ചിത്രമെത്തുന്നത്. ജൂൺ 7-ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കേരള വിതരണം വമ്പൻ തുകയ്‌ക്കാണ് വിറ്റ് പോയത്. തുക എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല.
 
ചിത്രത്തിൽ മുംബൈ അധോലോക നായകനായെത്തുന്ന രജനിയുടെ ലുക്കും ഏറെ ചർച്ചയാണ്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ തലൈവർ പ്രത്യക്ഷപ്പെടുന്ന ചിത്രം 80 കോടി മുതൽമുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. 
 
നാനാ പടേക്കർ‍, സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയ താരങ്ങൾ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ധനുഷും ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കബാലിയുടെ സംവിധായകൻ രഞ്ജിത്ത് തന്നെയാണ് കാലയുടെയും സംവിധാനം നിർവ്വഹിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments