Webdunia - Bharat's app for daily news and videos

Install App

ഡേവിഡ് നൈനാനെ പൊട്ടിക്കാൻ കരികാലന് കഴിഞ്ഞില്ല, കാലയുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

കാലയുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

Webdunia
വെള്ളി, 8 ജൂണ്‍ 2018 (11:48 IST)
പാ രഞ്ജിത് സംവിധാനം ചെയ്ത് രജനികാന്ത് നായകനായ ‘കാലാ’ ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് ആദ്യദിനം നേടിയത് 50+ കോടി രൂപ. പാ രഞ്ജിത്- രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങിയ രണ്ടാമത്തെ ചിത്രമാണിത്. എല്ലായിടത്തുനിന്നും ചിത്രത്തിന് ലഭിക്കുന്നത് പോസിറ്റീവ് മറുപടികളാണ്. 
 
തുടർന്നുള്ള ദിവസങ്ങളിൽ ചിത്രത്തിന് വലിയ കളക്ഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പാ രഞ്ജിത്- രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രമായ കബാലിയുടെ അടുത്തെത്താൻ പോലും കാലയ്‌ക്ക് സാധിച്ചില്ല. കബാലിയുടെ ആദ്യ ദിന കളക്ഷൻ 87.5 കോടി രൂപയായിരുന്നു. കാലയ്‌ക്ക് 36+ കോടി മാത്രമാണ് ആദ്യദിന കളക്ഷൻ.
 
തമിഴ്‌നാട്ടിൽ നിന്ന് 17+ കോടി രൂപയും, ആന്ധ്രയില്‍നിന്ന് 7 കോടി രൂപയും കേരളത്തില്‍നിന്ന് 3 കോടി രൂപയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് 6 കോടി രൂപയും നേടി. കാല റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം തന്നെ ചിത്രത്തിന്റെ വ്യാജ പകർപ്പ് ഇന്റെർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും കളക്ഷനെ ബാധിച്ചതായി സൂചനയുണ്ട്.
 
കേരളത്തിൽ നിന്ന് ചിത്രത്തിന് ആദ്യ ദിനം നേടിയത് മൂന്ന് കോടിയ്‌ക്ക് മുകളിലാണ്. ഒരു രജനീകാന്ത് ചിത്രത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ ചെറിയ തുകയാണ്. രജനിയുടെ കബാലിക്ക് കേരളത്തിൽ ആദ്യദിന കളക്ഷൻ നാല് കോടി രൂപയായിരുന്നു. മമ്മൂട്ടിയുടെ മാസ്‌റ്റർപീസിന് അഞ്ച് കോടിയും ഗ്രേറ്റ്‌ഫാദറിന് നാല് കോടിക്ക് മുകളിലുമായിരുന്നു കളക്ഷൻ.
 
ആദ്യദിന കളക്ഷന്റെ കാര്യത്തിൽ കേരളത്തിൽ ഇപ്പോഴും ഒന്നാം സ്ഥാനം ബാഹുബലി 2വിനും രണ്ടാംസ്ഥാനം വിജയ്‌യുടെ മെർസലിനുമാണ്. മമ്മൂട്ടിയെയും വിജയ്‌യേയും തകർക്കാൻ ഇനിയൊരു രജനി ചിത്രത്തിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments