Webdunia - Bharat's app for daily news and videos

Install App

ആ വിവാഹം കഴിഞ്ഞതോടെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി, ആർക്കും ഇഷ്ടപെട്ടില്ല: ജൂഹി റുസ്തഗി

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 17 ഫെബ്രുവരി 2020 (16:52 IST)
ഉപ്പും മുളകിലെ ലച്ചുവിലൂടെയാണ് ജൂഹി റുസ്തഗിയെ കുടുംബ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്. ലച്ചുവിന്റെ വിവാഹവും സീരിയല്‍ സെറ്റില്‍ വളരെ ആര്‍ഭാടമാക്കി നടത്തി. ഇതിനു ശേഷം താരം സീരിയലിൽ നിന്നും പിന്മാറി. ഉപ്പും മുളകിലെ വിവാഹം തനിക്ക് ചില പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് പറയുകയാണ് ലച്ചു.  
 
‘ഉപ്പും മുളകും വിട്ടു… ഇനി പഠിത്തത്തിലേക്ക്. പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നതായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കു കാരണം പഠിത്തം പാതിവഴിയിലായി. പഠിത്തത്തില്‍ ശ്രദ്ധിക്കാതെ സീരിയലില്‍ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാര്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. ഉപ്പും മുളകില്‍ ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതും അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ സമ്മര്‍ദം കൂടിയപ്പോള്‍ നിര്‍ത്തി. ആ വിവാഹം റിയലാണെന്ന് നാട്ടുകാരും വിശ്വസിച്ചിരുന്നു. പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. ‘ - ലച്ചു പറയുന്നു. 
 
ഇതിനു പിന്നാലെയാണ് ജൂഹിയുടെ പ്രണയകഥ ഏവരും അറിഞ്ഞത്. റോവിന്‍ ജോര്‍ജാണ് ജൂഹിയുടെ ഭാവിവരന്‍. ജൂഹിയും രോവിനുമൊത്തുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കളായിരിക്കുമ്പോള്‍ തന്നെ പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. പ്രണയം ആരംഭിക്കാന്‍ ഇതും ഒരു കാരണമായി. എന്തായാലും ഇപ്പോഴൊന്നും വിവാഹമില്ലെന്ന് പറയുകയാണ് ഇരുവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

അടുത്ത ലേഖനം
Show comments