Webdunia - Bharat's app for daily news and videos

Install App

പാര്‍വതിക്ക് ജയറാമിനേക്കാള്‍ താരമൂല്യം, പ്രണയ വിവാഹത്തിനു സമ്മതിക്കില്ലെന്ന് പാര്‍വതിയുടെ അമ്മ പറഞ്ഞു; പാര്‍വതി-ജയറാം പ്രണയത്തിനിടയില്‍ ഹംസമായി ഉര്‍വശി

Webdunia
വെള്ളി, 10 ഡിസം‌ബര്‍ 2021 (09:56 IST)
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ജയറാമും പാര്‍വതിയും. സിനിമയിലെ സൗഹൃദമാണ് ഇരുവരെയും അടുപ്പിച്ചത്. ജയറാമിനേക്കാള്‍ മുന്‍പ് സിനിമയിലെത്തുകയും താരപദവി സ്വന്തമാക്കുകയും ചെയ്ത നടിയാണ് പാര്‍വതി. തുടക്കകാലത്ത് പാര്‍വതിക്ക് ഏറെ ആരാധകരുണ്ടായിരുന്നു. വിവാഹത്തിനു ശേഷം പാര്‍വതി സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. 
 
ജയറാം - പാര്‍വതി പ്രണയം അത്ര സുഖകരമായിരുന്നില്ല. ഇരുവര്‍ക്കും ഏറെ തടസങ്ങള്‍ നേരിടേണ്ടിവന്നു. ഇതേ കുറിച്ച് നടി ഉര്‍വശി ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയത്തിനു നടുവില്‍ താനൊരു ഹംസത്തെ പോലെ നിന്ന അനുഭവവും ഉര്‍വശി വിവരിക്കുന്നു. 
 
പാര്‍വതിയുടെ കുടുംബം ജയറാമുമായുള്ള ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. പാര്‍വതിയുടെ അമ്മയ്ക്കായിരുന്നു കൂടുതല്‍ എതിര്‍പ്പ്. മേലില്‍ ജയറാമിനോട് സംസാരിക്കരുതെന്ന് പാര്‍വതിയെ ഒരിക്കല്‍ അമ്മ താക്കീത് ചെയ്തിട്ടുണ്ട്. മകള്‍ ഇനി ജയറാമിന്റെ നായികയായി അഭിനയിക്കരുതെന്നും പാര്‍വതിയുടെ അമ്മ ഒരിക്കല്‍ തീരുമാനിച്ചിരുന്നു. ഈ സമയത്തെല്ലാം പാര്‍വതിക്കും ജയറാമിനും രക്ഷകയായത് ഉര്‍വശിയാണ്. 
 
വേണു നാഗവള്ളിയുടെ സ്വാഗതം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ജയറാമിനൊപ്പം പാര്‍വതിയും ഉര്‍വശിയും അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ്ങിനിടെ ജയറാമിനോട് സംസാരിക്കാന്‍ പോകരുതെന്ന് പാര്‍വതിയെ അമ്മ വിലക്കി. പാര്‍വതിയോട് സംസാരിക്കാതിരിക്കാന്‍ ജയറാമിന് കഴിയില്ലായിരുന്നു. ജയറാം ഉര്‍വശിയുടെ സഹായം തേടി. ഷൂട്ടിങ് എല്ലാം കഴിഞ്ഞ് ജയറാം ഉര്‍വശിയുടെ മുറിയിലേക്ക് പോകും. അവിടെ വച്ച് ഉര്‍വശിയുടെ റൂമിലെ ഫോണില്‍ നിന്ന് ജയറാം പാര്‍വതിയെ വിളിക്കും. പാര്‍വതിയുടെ അമ്മയ്ക്ക് സംശയം തോന്നുകയും ഇല്ല. മിക്ക ദിവസങ്ങളിലും ഉര്‍വശിയുടെ റൂമില്‍ ജയറാം എത്തിയിരുന്നു. ഇതിനിടെ ഒരു ദിവസം പാര്‍വതിയുടെ അമ്മ ഈ കള്ളക്കളി പിടിച്ചു. ജയറാം ഫോണിലൂടെ സംസാരിച്ചപ്പോള്‍ അപ്പുറത്തെ സൈഡില്‍ പാര്‍വതിയുടെ അമ്മയായിരുന്നു. പാര്‍വതി ആണെന്ന് കരുതിയാണ് ജയറാം സംസാരിച്ചിരുന്നത്. അന്ന് പാര്‍വതിക്ക് അമ്മയില്‍ നിന്ന് കുറേ ചീത്ത കേള്‍ക്കേണ്ടി വന്നെന്നും ഉര്‍വശി ഓര്‍ക്കുന്നു. 
 
ജയറാം സിനിമയില്‍ അത്രയ്‌ക്കൊന്നും ശ്രദ്ധിക്കപ്പെടാത്ത സമയമായിരുന്നു അത്. പാര്‍വതിയാകട്ടെ അക്കാലത്ത് വളരെ താരമൂല്യമുള്ള നടിയും. ഈ കാരണം കൊണ്ടാണ് പാര്‍വതിയുടെ അമ്മ ജയറാമുമായുള്ള ബന്ധത്തെ എതിര്‍ത്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments