Webdunia - Bharat's app for daily news and videos

Install App

30 ദിവസങ്ങള്‍ പിന്നിട്ട് 'ജാനകി ജാനെ', സന്തോഷം പങ്കുവെച്ച് സൈജു കുറുപ്പ്

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ജൂണ്‍ 2023 (17:42 IST)
നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ജാനകി ജാനേ വിജയകരമായ 30 ദിവസങ്ങള്‍ പിന്നിടുന്നു. തിയേറ്ററില്‍ പിടിച്ചുനില്‍ക്കാന്‍ സിനിമ ഏറെ കഷ്ടപ്പെട്ടിരുന്നു.2018 ഒഴുകെ മറ്റ് സിനിമകളുടെ പ്രദര്‍ശന സമയം തിയേറ്ററുകള്‍ മാറ്റിയതില്‍ വിഷമം ഉണ്ടാകുന്നുവെന്ന് സംവിധായകന്‍ അനീഷ് ഉപാസന പറഞ്ഞിരുന്നു. പടവെട്ടി കയറി ജാനകി എന്ന് കുറിച്ചുകൊണ്ട് പുതിയ പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
 
എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ റിലീസിന് എത്തിയ പുതിയ ചിത്രമാണ് ജാനകി ജാനേ. ഇവര്‍ ആദ്യമായി നിര്‍മ്മിച്ച ഉയരെ റിലീസായിട്ട് 4 വര്‍ഷം തികയുന്ന ഈ വേളയില്‍ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതും.ജാനകി ജാനേ മെയ് 12 മുതല്‍ തിയേറ്ററുകളില്‍ ഉണ്ട്.
 
സൈജു കുറുപ്പ്, ജോണി ആന്റണി ,ഷറഫുദ്ധീന്‍ ,കോട്ടയം നസീര്‍ , പ്രമോദ് വെളിയനാട് ,സ്മിനു സിജോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ശ്യാം പ്രകാശ് ,എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള ,കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, കോസ്റ്റും സമീറ സനീഷ് , മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, ടൈറ്റില്‍ സോങ് കൈലാസ് മേനോന്‍ , ശബ്ദ മിശ്രണം എം ആര്‍ രാജകൃഷ്ണന്‍ ,പരസ്യകല ഓള്‍ഡ് മോങ്ക് .പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ജാനകി ജാനേ വിതരണത്തിനെത്തിക്കുന്നത് കല്പക റിലീസാണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം; മുന്നില്‍ തിരുവനന്തപുരം

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

അടുത്ത ലേഖനം
Show comments