Webdunia - Bharat's app for daily news and videos

Install App

‘മമ്മൂക്ക വേറെ ലെവല്‍, ഒരു രക്ഷയുമില്ല’; മധുരരാജയിലെ അനുഭവം വെളിപ്പെടുത്തി ജയ്

Webdunia
ഞായര്‍, 14 ഏപ്രില്‍ 2019 (14:48 IST)
തിയേറ്ററുകളില്‍ ആഘോഷമാകുകയാണ് മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജ. ആക്ഷനും കോഡമിക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്ന സിനിമയ്‌ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

റിലീസ് ദിനത്തില്‍ മികച്ച പ്രതികരണം ലഭിച്ച മധുരരാജ ബോക്‌സ്ഓഫീസില്‍ വന്‍ വിജയം സ്വന്തമാക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രവും തമിഴ്‌നടന്‍ ജയ് കൈകാര്യം ചെയ്യുന്ന വേഷവുമാണ്  സിനിമയുടെ പ്ലസ് പോയിന്റ്.

ഇതിനിടെ ജയ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയേക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മമ്മൂക്ക വേറെ ലെവല്‍ ആണെന്നാണ് യുവതാരം ട്വിറ്ററിലൂടെ പറഞ്ഞത്.

“സൂപ്പര്‍സ്റ്റാറായ മമ്മൂക്കക്കൊപ്പം അഭിനയിക്കുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ സൂപ്പര്‍സ്റ്റാര്‍ എന്നതിനേക്കാള്‍ സുഹൃത്തായ ഒരു സഹതാരത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതുപോലെ, പ്രത്യേകതകളുള്ള ഒരു പുതിയ അനുഭവമാണ് എനിക്ക് ലഭിച്ചത്.

ഒരു സുഹൃത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ നര്‍മ്മബോധവും കരുതലും എടുത്തുപറയണം. വേറെ ലെവല്‍. ബഹുമാനിക്കേണ്ടതും കണ്ടുപഠിക്കേണ്ടതുമാണ്. ഈ സ്‌നേഹത്തിന് നന്ദി മമ്മൂക്കാ “ - ജയ് ട്വിറ്ററില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments