Webdunia - Bharat's app for daily news and videos

Install App

‘എന്റെ അഭിനയം കണ്ട് ജഗതി പറഞ്ഞ വാക്കുകള്‍ അറം‌പറ്റി’; മനസ് തുറന്ന് സുരാജ്

സുരാജിന്റെ ആദ്യ സിനിമ ജഗതിക്കൊപ്പം! അഭിനയം കണ്ട് ജഗതി പറഞ്ഞ വാക്കുകള്‍ അറംപറ്റി?

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (08:53 IST)
മലയാള സിനിമ ലോകത്തിന്റെ അഭിമാനമാണ് ജഗതി ശ്രീകുമാര്‍. ജഗതിയുടെ അസാന്നിദ്ധ്യം മലയാള സിനിമയില്‍ ഇന്നും നികത്താനാകാത്ത വിടവാണ്. ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള യാത്രാ മദ്ധ്യേ സംഭവിച്ച അപകടത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ഇന്നും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. 
 
ഈയിടെ ആദ്യ ചിത്രത്തില്‍ ജഗതിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ സുരാജ് വെഞ്ഞാറമ്മൂട് പങ്കുവയ്ക്കുകയുണ്ടായി. സനിമയില്‍ എത്തിയപ്പോള്‍ തന്റെ അഭിനയം കണ്ട് ആദ്യം പ്രോത്സാഹിപ്പിച്ചത് ജഗതിയായിരുന്നെന്ന് സുരാജ് ഓര്‍ക്കുന്നു. 
 
തന്നെ വിസ്മയിപ്പിച്ച അഭിനേതാവാണ് ജഗതി ചേട്ടന്‍ എന്നാണ് സുരാജ് പറയുന്നത്. അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ചുകൊണ്ടായിരുന്നു തന്റെ അരങ്ങേറ്റം. തെന്നാലി രാമനായിരുന്നു ആദ്യ സിനിമ എന്നും സുരാജ് പറഞ്ഞു. സിനിമയിലെ അരങ്ങേറ്റ സീന്‍ തന്നെ ജഗതിക്കൊപ്പമായിരുന്നു. അന്ന്  ജഗതി ചേട്ടനെ കണ്ടപ്പോള്‍ തന്റെ മുട്ടിടിച്ചു. പക്ഷെ, അദ്ദേഹം തോളില്‍ തട്ടി ചിരിച്ചെന്നും സുരാജ് പറഞ്ഞു. 
 
അന്നേ ദിവസം ചിത്രീകരണം കഴിഞ്ഞ് മെഡിക്കല്‍ കോളേജില്‍ സുരാജിന് മിമിക്രി പ്രോഗ്രാം ഉണ്ടായിരുന്നു. ജഗതി ആയിരുന്നു മുഖ്യാതിഥി. താന്‍ ചെല്ലുമ്പോള്‍ അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും സുരാജ് പറഞ്ഞു. തന്നെ കണ്ടതും , 'ഞാനിന്ന് പുതിയൊരു സഹോദരനൊപ്പമാണ് അഭിനയിച്ചത്. അനിയന്‍ കൊള്ളാം. നല്ല ടൈമിംഗ് ഉണ്ട്. രക്ഷപെടും', എന്നായിരുന്നു പറഞ്ഞത്. ആ വാക്കുകള്‍ പൊന്നായെന്നും സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments