Webdunia - Bharat's app for daily news and videos

Install App

'അമ്മ'യുടെ തലപ്പത്തേക്ക് ജഗദീഷും ഉര്‍വശിയും പരിഗണനയില്‍; സമദൂരം പാലിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും

സംഘടന നേതൃനിരയിലേക്ക് പുതിയ ആളുകള്‍ എത്തിയാല്‍ മമ്മൂട്ടിയും മോഹന്‍ലാലും സമദൂരം പാലിക്കും

രേണുക വേണു
വ്യാഴം, 29 ഓഗസ്റ്റ് 2024 (09:52 IST)
Mohanlal, Jagadeesh and Mammootty

താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് ജഗദീഷും ഉര്‍വശിയും പരിഗണനയില്‍. പൊതുസമ്മതര്‍ എന്ന നിലയിലാണ് ഇരുവരേയും പരിഗണിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജഗദീഷിനാണ് മുഖ്യ പരിഗണന. സ്ത്രീകളായ സഹപ്രവര്‍ത്തകര്‍ അടക്കം ജഗദീഷിനെ പിന്തുണയ്ക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജഗദീഷ് നടത്തിയ പ്രതികരണം പക്വമായിരുന്നെന്നും അങ്ങനെയൊരാള്‍ നേതൃസ്ഥാനത്തേക്കു വരുന്നതാണ് നല്ലതെന്നും വലിയൊരു വിഭാഗം കരുതുന്നു. 
 
ഏതെങ്കിലും ഒരു പക്ഷം പിടിക്കുന്ന സ്വഭാവക്കാരനല്ല ജഗദീഷ്. തനിക്കു പറയാനുള്ള കാര്യങ്ങള്‍ തുറന്നുപറയുന്ന സ്വഭാവക്കാരനാണ്. അങ്ങനെയൊരു വ്യക്തിയെയാണ് നിലവില്‍ 'അമ്മ'യ്ക്കു ആവശ്യം. ജഗദീഷ് നേതൃസ്ഥാനത്തേക്കു വരുന്നതില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും യോജിപ്പാണ്. എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാള്‍ എന്ന നിലയില്‍ ജഗദീഷ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നല്ലതെന്ന് മമ്മൂട്ടിയും മോഹന്‍ലാലും കരുതുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തു വരാന്‍ ജഗദീഷിനും താല്‍പര്യക്കുറവില്ല. 
 
അതേസമയം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിത വരട്ടെ എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. അങ്ങനെയെങ്കില്‍ ഉര്‍വശിയുടെ പേരിനാണ് പ്രധാന പരിഗണന. പ്രസിഡന്റായോ ജനറല്‍ സെക്രട്ടറി സ്ഥാനത്തോ ഒരു വനിത വരുന്നതാണ് നല്ലതെന്ന് പൃഥ്വിരാജ് അടക്കമുള്ള ചില താരങ്ങള്‍ക്കു അഭിപ്രായമുണ്ട്. എന്നാല്‍ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഉര്‍വശിക്ക് സംഘടന പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കുമോ എന്നു സംശയിക്കുന്നവരുമുണ്ട്. ജഗദീഷോ ഉര്‍വശിയോ ജനറല്‍ സെക്രട്ടറിയാകുകയാണെങ്കില്‍ പൃഥ്വിരാജ് പ്രസിഡന്റ് ആകണമെന്നാണ് സംഘടനയ്ക്കുള്ളില്‍ പൊതു അഭിപ്രായം. 
 
സംഘടന നേതൃനിരയിലേക്ക് പുതിയ ആളുകള്‍ എത്തിയാല്‍ മമ്മൂട്ടിയും മോഹന്‍ലാലും സമദൂരം പാലിക്കും. സംഘടന പ്രവര്‍ത്തനങ്ങളില്‍ മുന്‍പത്തേതു പോലെ ഇരുവരും ഇടപെടില്ല. മമ്മൂട്ടിയും മോഹന്‍ലാലും പൂര്‍ണമായി മാറിനിന്നാല്‍ സംഘടനയുടെ ഫണ്ട് സ്വരൂപിക്കല്‍ താളം തെറ്റുമെന്നാണ് പല താരങ്ങളും അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് നേതൃനിരയില്‍ നിന്ന് മാറിനിന്നാലും മമ്മൂട്ടിയും മോഹന്‍ലാലും സംഘടനയുടെ പ്രധാന തൂണുകളായി തുടരണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

അടുത്ത ലേഖനം
Show comments