Webdunia - Bharat's app for daily news and videos

Install App

വേട്ടയ്യൻ നഷ്ടക്കച്ചവടം? രജനീകാന്തിന് ചെക്ക് പറഞ്ഞ് ലൈക പ്രൊഡക്ഷൻസ്

നിഹാരിക കെ എസ്
തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (12:18 IST)
ഏറെ കൊട്ടിഘോഷിച്ച് ഇറങ്ങിയ ചിത്രമാണ് രജനികാന്തിന്റെ വേട്ടയ്യൻ. മഞ്ജു വാര്യർ ആയിരുന്നു രജനികാന്തിന്റെ നായിക. ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ, ചിത്രം വേണ്ടവിധം വിജയിച്ചില്ല. 300 കോടി ബജറ്റിൽ നിർമിച്ച ചിത്രം ഇതുവരെ നേടിയത് 200 കോടി മാത്രമാണ്. 100 കോടിക്കു മുകളിൽ നഷ്ടം വന്നതോടെ ലൈക പ്രൊഡക്ഷൻസ് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. 
 
നിർമാണ കമ്പനി രജനിക്ക് മുന്നിൽ ചില നിബന്ധനകൾ വെച്ചിരിക്കുകയാണ്. ‘വേട്ടയ്യനി’ലൂടെയുണ്ടാകുന്ന നഷ്ടം നികത്തുന്നതായി തങ്ങൾക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്ന് രജനികാന്തിനോട് ലൈക പ്രൊഡക്ഷൻസ് ആവശ്യപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടനൊപ്പം ചെയ്‌ത മുൻ സിനിമകളും പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിരുന്നില്ല. അതിനാൽ, ഇനി ചെയ്യുന്ന ചിത്രത്തിൽ പ്രതിഫലം കുറയ്ക്കാനും നിർമാണ കമ്പനി ആവശ്യപ്പെടുന്നുണ്ട്.
 
ലാല്‍ സലാം, ദര്‍ബാര്‍, 2.0 എന്നിവയായിരുന്നു രജനികാന്തിനെ നായകനാക്കി അടുത്ത കാലത്ത് ലെെക്ക നിര്‍മിച്ച ചിത്രങ്ങൾ. ഇതിൽ ദർബാറിനും ലാൽ സലാമിനും മുടക്കു മുതൽ പോലും തിരിച്ചുപിടിക്കാനായില്ല എന്നും റിപ്പോർട്ടുകളുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments