Webdunia - Bharat's app for daily news and videos

Install App

പേരൻപിലെ മമ്മൂട്ടി; ‘അഭിമാനവും ഒപ്പം വിഷമവും തോന്നുന്നു’- സംവിധായകൻ സജിൻ ബാബു

മമ്മൂട്ടി ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെ...

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (12:23 IST)
റാം സംവിധാനം ചെയ്ത പേരൻപിലെ മമ്മൂട്ടിയെ കാണുമ്പോൾ ഒരേസമയം അഭിമാനവും വിഷമവും തോന്നുന്നുവെന്ന് സംവിധായകൻ സജിൻ ബാബു മനോരമ ഓൺലൈനോട്. അനേകം നല്ല മമ്മൂട്ടി ചിത്രങ്ങള്‍ നമുക്കുണ്ട്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ പ്രതിഭയെ ഉപയോഗപ്പെടുത്തിയ ചിത്രങ്ങള്‍ വന്നിട്ടേയില്ല മലയാളത്തിലെന്നാണ് സജിൻ പറയുന്നത്. 
 
‘പത്തേമാരിയിലും മുന്നറിയിപ്പിലുമാണ് അടുത്തിടെയുള്ള ചിത്രങ്ങളിൽ കുറച്ചെങ്കിലും മമ്മൂട്ടിയെ ഉപയോഗപ്പെടുത്തിക്കണ്ടത്. അതിനും എത്രയോ മുകളിലാണ് റാം അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇതോർക്കുമ്പോൾ അഭിമാനവും വിഷമവും തോന്നും. ഇതിന് ഒരു തമിഴ് സംവിധായകന്‍ വേണ്ടി വന്നു എന്നോര്‍ക്കുമ്പോഴാണ് സങ്കടം തോന്നുന്നത്‘.
 
‘ഒരു സിനിമ കണ്ട് കഴിഞ്ഞാൽ ആ കഥാപാത്രം നമ്മളെ അത്രയേറെ സ്വാധീനിക്കുകയാണെങ്കിൽ ആ നടനെ ഒന്ന് കാണാൻ നമുക്ക് തോന്നും. ഈ ചിത്രം കണ്ടിറങ്ങുമ്പോള്‍ നമ്മുടെ സ്വന്തം മമ്മൂട്ടിയോട് എനിക്കു തോന്നിയതും അതാണ്. അദ്ദേഹം അവിടെയുണ്ടായിരുന്നെങ്കില്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെ ഞാന്‍.‘- സജിൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments