Webdunia - Bharat's app for daily news and videos

Install App

'ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല': തുറന്നു പറഞ്ഞ് രാധിക ആപ്‌തെ

നിഹാരിക കെ എസ്
ബുധന്‍, 6 നവം‌ബര്‍ 2024 (11:20 IST)
ഗർഭകാലം പലർക്കും പല രീതിയിലാകും. ചിലർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. മറ്റ് ചിലർക്ക് മാനസികമായ പ്രശ്നങ്ങൾ ആകും. ചിലർക്ക് ഇതൊന്നും ഉണ്ടാകില്ല, വളരെ ഊർജ്വസ്വല ആയിരിക്കും. തന്റെ ഗർഭകാലം വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നുവെന്ന് നടി രാധിക ആപ്‌തെ. ഗർഭകാലം എളുപ്പമല്ല എന്നാണ് രാധിക പറയുന്നത്. ആദ്യത്തെ മൂന്ന് മാസവും കഠിനമായിരുന്നെന്ന് രാധിക പറയുന്നു. ഛർദ്ദി ഉണ്ടായിരുന്നു. മൂന്ന് മാസം തുടരെ 40 ഡിഗ്രിയിൽ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഉറക്കമില്ലായ്‌മ തന്നെ ബാധിക്കുന്നുണ്ടെന്നും താരം പറയുന്നു.
 
അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല. മൂന്നാം ട്രൈമസ്റ്ററിൽ ഉറക്കമില്ലായ്‌മ വന്നു. ഉറക്കം തീരെയില്ല. അത് മോശമായിരുന്നു. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിനാൽ സന്തോഷമായിരിക്കണമെന്ന് ആളുകൾ പറയുന്നു. അവരെ ഇടിക്കാനാണ് എനിക്ക് തോന്നുന്നത്. ബുദ്ധിമുട്ടുകൾ പറയുമ്പോൾ അവർ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണെന്നും രാധിക ആപ്ത പറഞ്ഞുവയ്ക്കുന്നു.
 
'ഗർഭകാലം എളുപ്പമല്ല. ചിലർക്ക് മറ്റുള്ളവരേക്കാൾ എളുപ്പമായിരുന്നു. അത് ആപേക്ഷികമാണ്. ഗർഭധാരണം കഠിനമാണ്. ശരീരം വലിയ മാറ്റങ്ങളിലൂടെ കടന്ന് പോകുന്നു. കഠിനമായ യാത്രയാണ്. ഞാനിതേക്കുറിച്ച് കള്ളം പറയുന്നില്ല. മാനസികമായും ശാരീരികമായം തയ്യാറെടുക്കുന്നത് കഠിനമാണ്. പ്രത്യേകിച്ചും നിങ്ങളൊരു ആക്ടീവായ വ്യക്തിയാണെങ്കിൽ. ഞാൻ അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല', നടി പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments