Webdunia - Bharat's app for daily news and videos

Install App

ഡബ്ല്യുസിസിയോട് താൽപ്പര്യമില്ല, വിവരമില്ലാത്ത മൂവ്‌മെന്റ് ആയി തോന്നി: ലക്ഷ്മി മേനോൻ

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (13:29 IST)
വനിതാ കൂട്ടായ്മ നല്ലതൊക്കെ തന്നെയാണെങ്കിലും തനിക്കതില്‍ താല്പര്യമില്ലെന്ന് നടി ലക്ഷ്മി മേനോൻ.
വനിതാ കൂട്ടായ്മ ഡബ്ല്യൂ.സി.സിയെകുറിച്ചുള്ള തന്റെ നിലപാട് തുറന്നുപറയുകയായിരുന്നു താരം. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് എന്തുകൊണ്ടാണ് ഡബ്ല്യുസിസിയോട് താൽപ്പര്യമില്ലെന്ന് പറഞ്ഞതെന്നും ലക്ഷ്മി പറയുന്നുണ്ട്.
 
‘ഡബ്ല്യൂ.സി.സിയില്‍ എനിക്ക് വലിയ താല്പര്യമില്ല. സ്ത്രീകളുടെ സമത്വം, സ്വാതന്ത്ര്യം എന്നൊക്കെ എല്ലാവരും പറയുന്നുണ്ട് എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. എന്തോ വിവരമില്ലാത്ത മൂവ്മെന്റ് ആയി തോന്നി. എന്താണ് കാരണമെന്ന് ചോദിച്ചാല്‍ എനിക്കങ്ങനെ തോന്നി എന്ന് മാത്രം. ഇത് എന്റെ മാത്രം അഭിപ്രായമാണ്. എനിക്ക് വേണമെങ്കില്‍ ഈ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറാം. അല്ലെങ്കില്‍ അപ്പുറവും ഇപ്പുറവും തൊടാതെ ഉത്തരം നല്‍കാം. പക്ഷെ അത് ഞാന്‍ എന്നോട് ചെയ്യുന്ന ചതിയായിരിക്കും. അതുകൊണ്ടാണ് അഭിപ്രായം തുറന്നു പറഞ്ഞത്‘. 
 
ഞാന്‍ ഇത് പറഞ്ഞത് കൊണ്ട് ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ല. അഭിപ്രായം തുറന്നു പറയുക എന്നത് എന്റെ സ്വാതന്ത്ര്യമാണ്. അത് ഏത് വിഷയത്തിലായാലും ആരെയും ഭയക്കാതെ പറയുക തന്നെ ചെയ്യും’ നടി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments