Webdunia - Bharat's app for daily news and videos

Install App

ദുൽഖറിനും ഫഹദിനും കാര്യങ്ങൾ കുറച്ച് കൂടി ഈസി, എനിക്ക് അങ്ങനെയല്ല: നിവിൻ പോളി

ദുൽഖറിനോടും ഫഹദിനോടും മത്സരിക്കാൻ ഇല്ല: നിവിൻ പോളി

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (14:18 IST)
മലയാളത്തിലെ യുവതാരങ്ങളാണ് ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവർ. മൂവരും ഒരുമിച്ചഭിനയിച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ്. തന്റെ സഹതാരങ്ങളായ ഫഹദ് ഫാസിലിനോടും ദുല്‍ഖര്‍ സല്‍മാനോടും യാതൊരു തരത്തിലുമുള്ള മത്സരവുമില്ലെന്ന് തുറന്നു പറയുകയാണ് നിവിന്‍ പോളി.
 
കായംകുളം കൊച്ചുണ്ണി 100 കോടി ക്ലബില്‍ ഇടംപിടിച്ചതിന്റെ ആവേശത്തിലാണ് നിവിന്‍ പോളി. ‘അവരുമായി ഒരു മത്സരവുമില്ല. സിനിമാപശ്ചാത്തലം ഇല്ലാത്തൊരു നടന് മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരല്‍പ്പം കൂടുതല്‍ കഷ്ടപ്പാടുണ്ട്. സിനിമയുമായി അവർക്ക് നേരത്തേ തന്നെ ബന്ധമുണ്ട്. അതുകൊണ്ട് അവര്‍ക്കൊക്കെ ധാരാളം പരിചയങ്ങളും ഉണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്’ നിവിന്‍ പറഞ്ഞു. ഐഎഎന്‍എസുമായുള്ള അഭിമുഖത്തിലാണ് നിവിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
 
മിഖായേലാണ് അടുത്തതായി നിവിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമായിരിക്കും മിഖായേല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments