Webdunia - Bharat's app for daily news and videos

Install App

എത്ര പണം ഓഫർ ചെയ്താലും അത്തരം സിനിമകൾ ഞാൻ ചെയ്യില്ല: ദുൽഖർ സൽമാൻ

നിഹാരിക കെ എസ്
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (08:46 IST)
റീമേക്ക് സിനിമകൾ ചെയ്യാൻ താൽപ്പര്യമില്ലെന്ന് നടൻ ദുൽഖർ സൽമാൻ ആവർത്തിക്കുന്നു. എത്ര പണം ഓഫർ ചെയ്‌താൽ റീമേക്ക് സിനിമകൾ താൻ ചെയ്യില്ലെന്നാണ് താരം പറയുന്നത്. ഹിന്ദിയിൽ നിന്നും വൻ പ്രതിഫലത്തിന് ഒരു റീമേക്ക് ചെയ്യാൻ ഓഫർ വന്നിരുന്നുവെന്നും എന്നാൽ, റീമേക്ക് ആണെന്ന ഒറ്റക്കാരണത്താൽ താൻ അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്നും ദുൽഖർ പറയുന്നു. ഗ്രേറ്റ് ആൻഡ്രാ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.
 
പണത്തിന് വേണ്ടിയല്ല താൻ സിനിമകൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് പണം തന്നതുകൊണ്ട് ഒരു തെലുങ്ക് സിനിമ ചെയ്യില്ലെന്നും നല്ല സിനിമകളുടെ ഭാഗമാക്കണം എന്നതാണ് ആഗ്രഹമെന്നും ദുൽഖർ പറഞ്ഞു. ഒറിജിനൽ സിനിമകൾ ചെയ്യാനാണ് ഇഷ്ടമെന്ന് മുൻപും ദുൽഖർ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം വീണ്ടും ആവർത്തിക്കുകയാണ് നടൻ. ഒരു സിനിമയിൽ താൻ കൊണ്ടുവരേണ്ട മൂല്യങ്ങളെ കുറിച്ച് താൻ ബോധവാനാണെന്നും അതിനനുസരിച്ചാണ് താൻ പ്രതിഫലം തീരുമാനിക്കുന്നതെന്നും ദുൽഖർ വെളിപ്പെടുത്തി.
 
'പണമല്ല ഞാൻ നേടാൻ ശ്രമിക്കുന്നത്. പരസ്യങ്ങൾ ചെയ്യുന്നുണ്ട്, നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പണത്തിന് വേണ്ടി സിനിമ ചെയ്യില്ല. സിനിമയിൽ അഭിനയിയ്ക്കാൻ തുടങ്ങിയത് മുതലുള്ള എന്റെ ഒരു റൂൾ ആണത്. എന്റെ പ്രേക്ഷകരുടെ മനസ്സിൽ ഞാൻ ഇപ്പോഴും എന്റെ അച്ഛന്റെ മകനാണ്. അതുകൊണ്ട് പണത്തിന് വേണ്ടി സിനിമ ചെയ്‌താൽ അത് അവർക്ക് മനസിലാകും', ദുൽഖർ പറഞ്ഞു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; കുറഞ്ഞത് 1080രൂപ

അടുത്ത ലേഖനം
Show comments