Webdunia - Bharat's app for daily news and videos

Install App

9 കോടി മുടക്കിയ 'പ്രേമലു' എത്ര നേടി ? രണ്ടാം ഭാഗം 2025 ൽ എത്തും!

കെ ആര്‍ അനൂപ്
ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (17:02 IST)
അടുത്തിടെ റിലീസ് ചെയ്ത് വൻ വിജയം നേടിയ മലയാള സിനിമയാണ് പ്രേമലു. തമിഴ്‌നാട്ടിലും സിനിമയ്ക്ക് ആരാധകർ ഏറെയാണ്. റൊമാന്റിക് കോമഡി വിഭാഗത്തിലെത്തിയ പ്രേമലു തിയേറ്ററുകളിൽ വൻ നേട്ടം സ്വന്തമാക്കിയിരുന്നു. ചിത്രത്തിൻറെ ബജറ്റ് 9 കോടി രൂപയായിരുന്നു.
 
ആഗോളതലത്തിൽ 140 കോടിയോളം രൂപയാണ് പ്രേമലു സ്വന്തമാക്കിയത്. 
 
പ്രേമലു വിജയാഘോഷ വേളയിലാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. സച്ചിൻ യുകെയിലേക്ക് പോകുന്നിടത്ത് വച്ചാണ് ആദ്യഭാഗം അവസാനിക്കുന്നത്.യുകെയിൽ എത്തിയ ശേഷമുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. പ്രധാന കഥാപാത്രങ്ങൾ എല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടാകും. അനശ്വര രാജനാണ് മറ്റൊരു കൂട്ടിച്ചേർക്കൽ.2025 ഓണം റിലീസ് ആയാണ് പ്രേമലു 2 വരുന്നത്. ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും എന്നതാണ് പുതിയ റിപ്പോർട്ടുകൾ.
 
ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് 'പ്രേമലു'. തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.ഗിരീഷ് ഏ ഡി, കിരൺ ജോസി ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയൻ ആണ് സംഗീതം ഒരുക്കിയത്.മമിതയാണ് നായിക. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.
 
അജ്മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

'വന്നു, പണി തുടങ്ങി'; ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ ഇറാന്‍ പൗരനെതിരെ കുറ്റം ചുമത്തി

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

മഴ മുന്നറിയിപ്പില്‍ മാറ്റം; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments