Webdunia - Bharat's app for daily news and videos

Install App

ഡയലോഗുകളെല്ലാം പഠിച്ച് റെഡിയായിരിക്കുകയായിരുന്നു, പെട്ടെന്നാണ് അത് സംഭവിച്ചത് !; ഹരിശ്രീ അശോകന്‍ പറയുന്നു

പഞ്ചാബി ഹൗസിന്റെ ഷൂട്ടിങ്ങിനിടയിൽ അന്ന് സംഭവിച്ചത് ഹരിശ്രീ അശോകന്‍ പറയുന്നു

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (12:16 IST)
ഏതൊരു മലയാളിയേയും വളരെയേറെ രസിപ്പിച്ച ഒരു സിനിമയായിരുന്നു പഞ്ചാബി ഹൗസ്. ആ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് പറയുകയാണ് ഹരിശ്രീ അശോകന്‍. ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച വ്യക്തിയായിരുന്നു തന്റെ ഭാര്യ പ്രീത. അവള്‍ തന്റെ ജീവിതത്തില്‍ വന്നതിനു ശേഷമാണ് താന്‍ സിനിമയിലെത്തിയത്. സിനിമ അവള്‍ കൊണ്ടുതന്ന ഭാഗ്യമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അശോകന്‍ പറയുന്നു.
 
വിവാഹം കഴിഞ്ഞ ശേഷം തങ്ങള്‍ ഒരുപാട് സ്ഥലങ്ങളില്‍ പോയി. തന്റെ കൂടെ വന്ന ശേഷമാണ് അവള്‍ ആദ്യമായി എയര്‍പോര്‍ട്ട് കാണുന്നത്. വിവാഹം കഴിഞ്ഞ് പല സ്ഥലങ്ങളിലും മിമിക്‌സ് പ്രോഗ്രാമുകള്‍ ഉണ്ടായിരുന്നു. അവിടെയെല്ലാം അവളെയും കൊണ്ടുപോയിരുന്നു. ഞാന്‍ പെര്‍ഫോം ചെയ്യുന്ന സമയത്ത് സദസ്സിന്റെ ഏറ്റവും മുന്നില്‍ അവളാകും ഇരിക്കുക. ചെയ്യുന്ന കോമാളിത്തരങ്ങള്‍ അവളുടെ മുന്നില്‍ വച്ചാണെങ്കില്‍ എനിക്ക് ചമ്മല്‍ വരും. പിന്നെ അവളെ പ്രോഗ്രാമുകള്‍ക്ക് കൊണ്ടുപോകാതായെന്നും അശോകന്‍ പറഞ്ഞു.
 
പഞ്ചാബിഹൗസിന്റെ ഷൂട്ടിംഗ് സെറ്റിലും അവളെ കൊണ്ടുപോയിരുന്നു. ഡയലോഗുകളൊക്കെ പഠിച്ച് റെഡിയായിരിക്കുകയാണ്. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അശോകനില്‍ നിന്നും കഥാപാത്രമായ രമണനിലേക്ക് മാറി. സീനുകളോരോന്നും തകൃതിയായി നടക്കുകയായിരുന്നു. ഒരു സീനിന് വേണ്ടിയുള്ള ഡയലോഗ് പറയാന്‍ തിരിഞ്ഞപ്പോള്‍ കുറച്ചകലെ മാറി എന്നെത്തന്നെ നോക്കിനില്‍ക്കുകയായിരുന്നു പ്രീത. അവളെ കണ്ടതോടെ രമണനായ ഞാന്‍ മരണനായി മാറിയെന്നും അശോകന്‍ പറഞ്ഞു. 
 
അവള്‍ നില്‍ക്കുന്നത് കൊണ്ട് ഡയലോഗുകളൊന്നും ഓര്‍മ്മയിലേക്ക് വരുന്നില്ല. മൂന്ന് പ്രാവശ്യം ടേക്കെടുത്തിട്ടും ശരിയാകാതെ വന്നപ്പോള്‍ ഞാന്‍ പ്രീതയെ മാറ്റിനിര്‍ത്തി പറഞ്ഞു, 'നീ അങ്ങോട്ട് മാറിനില്‍ക്ക്, നീ ഇങ്ങനെ എന്നെത്തന്നെ നോക്കിയിരുന്നാല്‍ എനിക്ക് അഭിനയിക്കാന്‍ കഴിയുന്നില്ല, ബ്രേക്ക് വരുമ്പോള്‍ ഞാന്‍ വിളിക്കാം, അപ്പോള്‍ വന്നാല്‍ മതിയെന്ന് പറഞ്ഞ് ഞാനവളെ അപ്പുറത്തേക്ക് വിട്ടു. അതിനുശേഷമാണ്  തനിക്ക് പെര്‍ഫോം ചെയ്യാന്‍ സാധിച്ചതെന്നും അശോകന്‍ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments