Webdunia - Bharat's app for daily news and videos

Install App

തൊട്ടതെല്ലാം പൊന്നാക്കുന്ന ഹനീഫ് അദേനി മാജിക്, മിഖായേൽ ഏറ്റെടുത്ത് പ്രേക്ഷകർ

Webdunia
വെള്ളി, 18 ജനുവരി 2019 (17:02 IST)
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രമാണ് മിഖായേൽ. ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയപ്പോൾ ആരാധകർ ത്രില്ലിലാണ്. പൊതുവേ മികച്ച അഭിപ്രായമാണ് ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
 
കാവൽ മാലാഖയായി നിവിൻ പോളി എത്തുന്ന ത്രില്ലർ ചിത്രത്തിൽ ഹനീഫ് അദേനി മാജിക് നിറഞ്ഞുനിൽക്കുന്നുണ്ട്. ഗ്രേറ്റ് ഫാദറിനും അബ്രഹാമിന്റെ സന്തതികൾക്കും ശേഷം എത്തിയ ത്രില്ലർ ചിത്രമായതുകൊണ്ടും അതിൽ നിന്നും ഇത്തിരി മുകളിൽ തന്നെയാണ് മിഖായേൽ നിൽക്കുന്നത് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
 
സഹോദരിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടറായ മൈക്ക് അഥവാ മിഖായേൽ നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് മിഖായേലിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. നായിക കഥാപാത്രം മൈക്കിന്റെ അനുജത്തിയാണ്. പകയുടേയും പ്രതികാരത്തിന്റേയും കഥയാണ് മിഖായേൽ എന്ന് ഒറ്റവാചകത്തിൽ പറയാൻ കഴിയും.
 
ചിത്രത്തിൽ എല്ലാവരുടേയും മികച്ചത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നതിൽ സംവിധായകൻ വിജയിച്ചു എന്നുതന്നെ പറയാം. നീതിയും നിയമവും സുരക്ഷയ്‌ക്ക് എത്താതെ വരുമ്പോൾ ബൈബിളിലെ മിഖായേലാണ് അവിടെ ഉചിതമെന്ന് ചിത്രം പറയാൻ ശ്രമിക്കുന്നു.
 
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മമ്മൂട്ടിയെ നായകനാക്കിയെടുത്ത ആദ്യ ചിത്രമായ ഗ്രേറ്റ് ഫാദർ ഒരുകൈയും നീട്ടി സ്വീകരിച്ചതുപോലെ തന്നെ പ്രേക്ഷകർ മിഖായേലിനേയും  ഏറ്റെടുത്തു എന്നുതന്നെയാണ് ആദ്യ ദിവസം കൊണ്ട് മനസ്സിലാക്കാൻ കഴിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments