Webdunia - Bharat's app for daily news and videos

Install App

GOAT Movie Twitter Review: വെങ്കട് പ്രഭു ചതിച്ചോ? വിജയ് ചിത്രത്തിനു ആദ്യ മണിക്കൂറുകളില്‍ സമ്മിശ്ര പ്രതികരണം

സ്ഥിരതയില്ലാത്ത തിരക്കഥയെന്നാണ് ചിലരുടെ വിമര്‍ശനം. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പാകത്തിനു ഒന്നും സിനിമയില്‍ ഇല്ല

രേണുക വേണു
വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (08:51 IST)
GOAT Movie Review

GOAT Movie Twitter Review: വിജയ് ചിത്രം 'ഗോട്ട്' (GOAT) തിയറ്ററുകളില്‍. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രതീക്ഷയ്‌ക്കൊത്തു ഉയരാന്‍ സിനിമയ്ക്കു സാധിച്ചിട്ടില്ലെന്നും തരക്കേടില്ലാത്ത സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആണെന്നും രണ്ട് അഭിപ്രായങ്ങളാണ് ആദ്യ മണിക്കൂറുകളില്‍ കേള്‍ക്കുന്നത്. സിനിമ ശരാശരി മാത്രമാണെങ്കിലും വിജയ് പ്രകടനം കൊണ്ട് ഞെട്ടിച്ചെന്ന് അഭിപ്രായമുള്ളവരും ഉണ്ട്. 
 
'വിജയ് എന്ന സൂപ്പര്‍ താരത്തിന്റെ പ്രകടനം കൊണ്ട് മാത്രം ഗോട്ട് രക്ഷപ്പെടുന്നില്ല. ശരാശരിയില്‍ ഒതുങ്ങിയ ആദ്യ പകുതി പ്രേക്ഷകരെ മുഷിപ്പിക്കുന്നു. തിരക്കഥയാണ് സിനിമയ്ക്കു തിരിച്ചടിയായത്,' ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചില ആക്ഷന്‍ രംഗങ്ങള്‍ ഒഴികെ മറ്റൊന്നും എടുത്തുപറയാനില്ലെന്നും കണ്ടുശീലിച്ച തമിഴ് പടങ്ങളുടെ ടെംപ്ലേറ്റ് തന്നെയാണെന്നും മറ്റൊരു പ്രേക്ഷകന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ദളപതിയുടെ പ്രകടനം മാത്രം കാണാന്‍ ടിക്കറ്റെടുക്കാമെന്ന് പറയുന്നവരും ഉണ്ട്. 
 
സ്ഥിരതയില്ലാത്ത തിരക്കഥയെന്നാണ് ചിലരുടെ വിമര്‍ശനം. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പാകത്തിനു ഒന്നും സിനിമയില്‍ ഇല്ല. വിജയ് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍ തിരക്കഥയും സംവിധാനവും നിരാശപ്പെടുത്തിയെന്നും പ്രേക്ഷകര്‍ പറയുന്നു. എന്തായാലും ബോക്‌സ്ഓഫീസില്‍ ഗോട്ട് വന്‍ തരംഗമാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും എവിടെയും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. അന്തരിച്ച നടന്‍ വിജയകാന്ത് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

അടുത്ത ലേഖനം
Show comments