Webdunia - Bharat's app for daily news and videos

Install App

GOAT Box Office Collection: കേരളത്തില്‍ അടിതെറ്റിയെങ്കിലും വേള്‍ഡ് വൈഡ് പിടിച്ചുനിന്നു; ഗോട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ

300 കോടി കളക്ഷന്‍ മറികടക്കുന്ന നാലാമത്തെ വിജയ് ചിത്രമാണ് ഗോട്ട്

രേണുക വേണു
ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (12:07 IST)
GOAT Box Office Collection: വിജയ് ചിത്രം ഗോട്ട് (GOAT) വേള്‍ഡ് ബോക്‌സ് ഓഫീസ് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്തു അഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസ് കളക്ഷന്‍ 300 കോടി കടന്നു. ഈ വാരാന്ത്യത്തോടെ 400 കോടിയിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. 
 
300 കോടി കളക്ഷന്‍ മറികടക്കുന്ന നാലാമത്തെ വിജയ് ചിത്രമാണ് ഗോട്ട്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 121.5 കോടിയാണ് ചിത്രം അഞ്ച് ദിവസം കൊണ്ട് കളക്ട് ചെയ്തത്. കര്‍ണാടകയില്‍ നിന്ന് 22.4 കോടിയും നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് മാത്രമായി 15.2 കോടിയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. 
 
അതേസമയം കേരളത്തില്‍ മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 11.3 കോടിയാണ് ഗോട്ട് കേരളത്തില്‍ നിന്ന് കളക്ട് ചെയ്തത്. ശ്രീ ഗോകുലം മൂവീസാണ് ഗോട്ടിന്റെ കേരളത്തിലെ വിതരണക്കാര്‍. ഏകദേശം 40 കോടിയെങ്കിലും കേരളത്തില്‍ നിന്ന് കളക്ട് ചെയ്താല്‍ മാത്രമേ വിതരണക്കാര്‍ക്കു ലാഭമാകൂ. അഞ്ച് ദിവസം കൊണ്ട് ഓവര്‍സീസില്‍ നിന്ന് മാത്രം 124.7 കോടിയാണ് ഗോട്ട് വാരിക്കൂട്ടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; എം.വി.ഗോവിന്ദന്‍ ഡല്‍ഹിയിലേക്ക്

ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ; ഈജില്ലകളില്‍ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് 25 ലക്ഷം രൂപ സംഭാവന നല്‍കി

ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ്: സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രീം കോടതി

മോദിയുടെ റഷ്യന്‍ സന്ദര്‍ശനം: ഓരോ അഞ്ചുമിനിറ്റിലും ഇന്ത്യയുടെ വിശ്വസ്തത പരിശോധിക്കാന്‍ സാധിക്കില്ലെന്ന് അമേരിക്ക

അടുത്ത ലേഖനം
Show comments