Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയോ മോഹൻലാലോ? ഉത്തരം മമ്മൂട്ടി!

മമ്മൂട്ടിയോ മോഹൻലാലോ? ഉത്തരം മമ്മൂട്ടി! - പേരൻപ് കണ്ടാൽ ഇനി ആരും അങ്ങനയേ പറയൂ...

Webdunia
വ്യാഴം, 19 ജൂലൈ 2018 (15:13 IST)
റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരൻപ് ടീസറിലെ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തലമുടി മുതൽ കാലിലെ വിരലുകൾ വരെ തന്റെ കൂടെ സൂക്ഷ്മാഭിനയം തീർക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ചുരുക്കം ചില നടൻമാരിൽ ഒന്നാമനാണ് മമ്മൂട്ടിയെന്നും. മോഹൻലാലോ മമ്മൂട്ടിയോ മികച്ച നടനെന്ന ചോദ്യത്തിന് മമ്മൂട്ടിയെന്നാണ് ഉത്തരമെന്നും പോസ്റ്റിൽ പറയുന്നു.
 
ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എഴുതിയ കുറിപ്പ് വായിക്കാം:
 
സിനിമാ സംബന്ധിയായ ഈ കുറിപ്പ് എഴുതാൻ കാരണം എന്റെ ഒരു സുഹൃത്ത് അൽപം മുൻപ് അയച്ചു തന്ന ഈ ചിത്രങ്ങളും "പേരൻപ് " എന്ന മമ്മൂട്ടി ചിത്രത്തിന്റെ ടീസർ ലിങ്കുമാണ്. എന്നെങ്കിലും ഈ പടം കാണണം എന്ന നിർദ്ദേശവും അദ്ദേഹം വയ്ക്കുന്നു -
 
മമ്മൂട്ടി എന്റെ ഇഷ്ട നടനാണ്. "പേരൻപ് " ടീസർ സത്യമായും എന്നെ വേറെ ഏതോ ഒരു ലോകത്തേക്ക് കൊണ്ടുപോയി. ഒന്ന്, രണ്ട് മിനിട്ടിലെ തീവ്രവും തീഷ്ണവുമായ സൂക്ഷ്മ മുഖഭാവങ്ങൾ കൊണ്ടും കൈ കാലുകളുടെ പ്രത്യേക ചലനങ്ങൾ കൊണ്ടും ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ശബ്ദ ഗാംഭീര്യം കൊണ്ടും ശബ്ദത്തിന്റെ ഹൃദ്യമായ മോഡുലേഷൻ കൊണ്ടും മമ്മൂട്ടി എന്ന മഹാനടൻ വീണ്ടും നടന വിസ്മയം തീർക്കുന്നു ഇവിടെ. 
 
തലമുടി മുതൽ കാലിലെ വിരലുകൾ വരെ തന്റെ കൂടെ സൂക്ഷ്മാഭിനയം തീർക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ചുരുക്കം ചില നടൻമാരിൽ ഒന്നാമനാണ് മമ്മൂട്ടി. നടത്തത്തിലെ അതി സൂക്ഷ്മ ചലനങ്ങൾ കൊണ്ട് അമരത്തിലും ഉദ്യാനപാലകനിലും ഒക്കെ നമ്മെ അതിശയിപ്പിച്ചു എങ്കിൽ ഭൂതകണ്ണാടിയിൽ നോട്ടം കൊണ്ടാണ് ഭാവ പ്രപഞ്ചം മമ്മൂട്ടി തീർത്തത്. ശരീര സൗന്ദര്യത്തോടൊപ്പം ദൈവം അനുഗ്രഹിച്ച് നൽകിയ ശബ്ദ സൗകുമാര്യത്തെ ഇത്രയും മനോഹരമായി മോഡുലേറ്റ് ചെയ്ത് അവതരിപ്പിക്കുവാൻ മമ്മൂട്ടിക്കുള്ള സിദ്ധി അതുല്യമാണ്. (തിലകനെ വിസ്മരിക്കുന്നില്ല ). ഡയലോഗ് ഡെലിവറിയിൽ ഒരു പാഠപുസ്തമാണ് മമ്മൂട്ടി.
 
ഒരു വടക്കൻ വീരഗാഥ, അമരം, യാത്ര, കാഴ്ച്ച , ന്യൂ ഡൽഹി, തനിയാവർത്തനം, സൂര്യമാനസം , യവനിക, മതിലുകൾ, വിധേയൻ, അംബേദ്കർ , പൊന്തൻമാട , പാലേരി മാണിക്യം, പ്രാഞ്ചിയേട്ടൻ, ഭൂതകണ്ണാടി, മുന്നറിയിപ്പ് തുടങ്ങിയ (ചില ഉദാഹരണങ്ങൾ മാത്രം) ചിത്രങ്ങളിലെ മമ്മൂട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ മറ്റൊരു നടനെ സങ്കൽപ്പിക്കുക അസാധ്യമാണ്. 
 
ഈ അതുല്യ നടന വൈഭവമാണ് മലയാളത്തിലെയും ഇതര ഭാഷകളിലെയും ഏറ്റവും പ്രതിഭാശാലികളായ സംവിധായകരുടെ ഏറ്റവും പ്രിയപ്പെട്ട നടനായി മമ്മൂട്ടിയെ മാറ്റുന്നത്. ഭാഷകളുടെയും ഭാഷാ ശൈലികളുടെയും വ്യതിരക്ത ഭാവങ്ങൾ ഇത്ര കൃത്യതയോടും തൻമയത്വത്തോടും അവതരിപ്പിച്ച് ഫലിപ്പിക്കാൻ പോന്ന മറ്റൊരു നടൻ മലയാളത്തിൽ ഇല്ല.
 
ചെയ്തു കൂട്ടിയ കഥാപാത്രങ്ങളുടെ വൈവിദ്ധ്യം അത്ഭുതാവഹമാണ്. എന്നിട്ടും പുതിയ വേഷങ്ങൾ തേടിയും പുതിയ ശൈലികൾ അവലംബിച്ചും അഭിനയത്തോടുള്ള അതിരറ്റ പാഷൻ നിലനിർത്തുന്നത് പുതുമുഖങ്ങൾ പാo മാക്കേണ്ടതാണ്. 
 
റാം എന്ന പ്രതിഭാധനനായ സംവിധായകൻ തന്റെ സ്വപ്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിയല്ലാതെ മറ്റൊരു നടന്നില്ല എന്നു ചിന്തിക്കുകയും മമ്മൂട്ടിക്കുവേണ്ടി 10 വർഷം കാത്തിരിക്കാൻ തയ്യാറാകായും ചെയ്തു എങ്കിൽ അതിന്റെ സന്ദേശം വ്യക്തമാണ്. മലയാളിക്കും മലയാളത്തിനും അഭിമാനിക്കാവുന്ന നടന വൈഭവം തന്നെയാണ് മമ്മൂട്ടി.
 
പേരൻപ് അവിസ്മരണീയ അഭിനയ തികവിന്റെ നിരവധി സുന്ദര മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഒരു വസന്ത കാഴ്ച ആയിരിക്കും എന്നതിന് ചിത്രത്തിന്റെ ടീസർ മാത്രം മതി സാക്ഷ്യം. കലത്തിലെ ചോറിന്റെ വേവ് അറിയാൻ ഒരിറ്റ് നോക്കിയാൽ മതിയല്ലോ. 
 
സ്നേഹത്തിന്റെ ആഗോള സന്ദേശം പടരട്ടെ പേരൻപിലൂടെ .. സ്നേഹവും ദയാവായ്പും വാത്സല്യവും കരുണയും ഒക്കെ ഹൃദയസ്പർശിയായി ഇമോട്ട് ചെയ്യാൻ മമ്മൂട്ടിയെപ്പോലെ കഴിവുള്ളവർ ചുരുക്കമാണല്ലോ. പേരൻപിനും മമ്മൂട്ടിക്കും ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ ലഭിക്കട്ടെ
 
ഇനി ഇത്രയും എഴുതിയ സ്ഥിതിക്ക് പലരും ഒഴിഞ്ഞു മാറുന്ന ചോദ്യത്തിന് നേരിട്ടുള്ള എന്റെ പ്രതികരണമിതാ - മമ്മൂട്ടിയോ മോഹൻലാലോ കൂടുതൽ മികച്ച നടൻ?
 
എന്റെ ഉത്തരം: രണ്ടു പേരുടെയും അഭിനയം ഒത്തിരി ഇഷ്ടമാണ്. എന്നാൽ കൂടുതൽ മികച്ച നടൻ എന്റെ അഭിപ്രായത്തിൽ മമ്മൂട്ടി തന്നെയാണ്.
 
വാൽക്കഷണം: സിനിമയിലും കയറി അഭിപ്രായം പറയാൻ ഇയാളാര് എന്ന് ആരെങ്കിലും ചോദിച്ചാൽ കലയെ സ്നേഹിക്കുന്ന ഒരു സാധാരണക്കാരൻ എന്ന് മാത്രമാണ് എന്റെ വിനീത പ്രതികരണം. ചെറുപ്പത്തിൽ എന്റെ പിതാവ് സിനിമക്ക് കൊണ്ടു പോകുമായിരുന്നു. അന്ന് എന്റെ ഇഷ്ട നടൻ സത്യൻ ആയിരുന്നു. ഓടയിൽ നിന്ന് , കടൽപ്പാലം ഒക്കെ ഇന്നും പച്ചയായ ഓർമ്മയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments