Webdunia - Bharat's app for daily news and videos

Install App

നിങ്ങളെ എനിക്ക് അംഗീകരിക്കാനാകില്ല, ദൈവത്തെ തള്ളിപ്പറയരുത്, വിജയ് സേതുപതിക്കെതിരെ നടി ഗായത്രി രഘുറാം

Webdunia
ബുധന്‍, 18 മാര്‍ച്ച് 2020 (18:48 IST)
മസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ചിലെ വിജയ് സെതുപതിയുടെ പ്രസംഗത്തിലെ പരാമർശങ്ങളെ വിമർശിച്ച് നടി ഗായത്രി രഘുറാം. വിജയ് സേതുപതിയുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കാനാകില്ലെന്നും അയാള്‍ പറയുന്നത് കേട്ട് ആരും ദൈവത്തെ അവിശ്വസിക്കില്ലെന്നുമാണ് ഗായത്രി പറയുന്നത്.
 
'ദൈവത്തിൽ വിശ്വസിക്കാത്തവർ അദ്ദേഹത്തിന്റെ പ്രസംഗത്തെ പുകഴ്ത്തുമായിരിക്കും. അവരുടെ കാഴ്ചപ്പാടിൽ അത് സെകുലറിസമാണ്. ലോകത്തില്‍ എന്തിനെക്കുറിച്ചും പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. അതികൊണ്ട് അദ്ദേഹത്തിന്റെ പരാമർശങ്ങളെ ഞാൻ അപലപിക്കുന്നില്ല. ദൈവത്തിൽ വിശ്വസിക്കുന്നത് തെറ്റല്ല. ഞങ്ങൾക്ക് ജീവിതത്തിൽ എത്തിക്സ് ഉണ്ട്. ദൈവത്തിലുള്ള വിശ്വാസം മാറ്റാനോ അവസാനിപ്പിക്കാനോ പറയുന്നതിൽ മനുഷ്യത്വമില്ല.
 
സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളവരോടായി പറയട്ടെ, നിങ്ങള്‍ ദയവു ചെയ്ത് വിശ്വാസികളെ ആക്രമിക്കരുത്. ഇന്ത്യയില്‍ നാനാ ജാതി മതത്തില്‍ പെട്ടവരുണ്ട്. ഒരു വൈറസിന്റെ പേര് പറഞ്ഞ് ദൈവങ്ങളെ മുഴുവന്‍ ആക്രമിക്കരുത്. വൈറസുകളെ നിങ്ങൾക്ക് നേരിട്ട് ആക്രമിക്കാം. അതിലും മാരകമായ അവിശ്വാസികളായ വൈറസുകളെയാണ് ഞങ്ങൾ നേരിടുന്നത്. ഗായത്രി ട്വിറ്ററിൽ കുറിച്ചു.  
 
ദൈവത്തെ രക്ഷിക്കാനാണെന്ന് പറയുന്നവരുടെ കൂട്ടത്തിലേക്ക് പോകരുതെന്നും അവരെ വിശ്വസിക്കരുതെന്നുമായിരുന്നു വിജയ് സേതുപതിയുടെ വാക്കുകൾ. 'ദൈവം മുകളിലാണ് മനുഷ്യനാണ് ഭൂമിയിലിരിക്കുന്നത്, മനുഷ്യനെ രക്ഷിക്കാന്‍ മനുഷ്യര്‍ക്ക് മാത്രമാണ് കഴിയുക സന്തോഷത്തോടെ സ്‌നേഹത്തോടെ സാഹോദര്യത്തോടെ മനുഷ്യര്‍ ഇവിടെ ജീവിക്കണം. മനുഷ്യനും ദൈവത്തിനും മതത്തിന്റെ ആവശ്യമില്ല എന്നും വിജയ് സേതുപതി പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments