Webdunia - Bharat's app for daily news and videos

Install App

ജൂനിയർ ആർട്ടിസ്റ്റിനെ നായികയാക്കിയ‌പ്പോൾ ഒമറിന് തെറ്റിയില്ല, വൈറലാകുന്ന പാട്ട്

അഡാർ ലൗവിലെ അഡാർ പാട്ട്, ഒമറിന്റെ തീരുമാനം തെറ്റിയില്ലെന്ന് സോഷ്യൽ മീഡിയ

Webdunia
ശനി, 10 ഫെബ്രുവരി 2018 (09:08 IST)
ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങി. മണിക്കൂറുകൾക്കുള്ളിലാണ് ഗാനം സോഷ്യൽ മീഡിയകളിൽ വൈറലായത്. ഗാനത്തിൽ പ്രിയ വാര്യർ എന്ന പെൺകുട്ടിയെ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 
 
ഒഡീഷന്‍ വഴി അഡാര്‍ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയ ചെറിയൊരു റോളിനായിട്ടായിരുന്നു എത്തിയത്. എന്നാൽ, പ്രിയയുടെ അഭിനയത്തിൽ ആകൃഷ്ടനായ ഒമർ ജൂനിയർ ആർട്ടിസ്റ്റിനെ നായിക നിരയിലേക്ക് കൈപിടിച്ചുയർത്തി. ഇതിനായി തിരക്കഥ മാറ്റി എഴുതുകയാണ് ഒമർ. അതിനായി ഷൂട്ടിംഗിന് ബ്രേക്ക് നൽകിയിരിക്കുകയാണ് ഒമർ. 
 
ജിമിക്കി കമ്മലിനുശേഷം സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഗായകന്‍ വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു മാപ്പിളപ്പാട്ടിന്റെ ട്രിബ്യൂട്ടാണിത്.  ചങ്ക്‌സിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ്. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രണയം അടിസ്ഥാനമാക്കിയാണ് കഥ വികസിപ്പിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments